Question:

സുപ്രീംകോടതിക്കും, ഹൈക്കോടതിക്കും മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിനായിട്ട് എത്ര തരം റിട്ടുകൾ പുറപ്പെടുവിപ്പിക്കാൻ അവകാശമുണ്ട് ?

A2

B8

C5

D7

Answer:

C. 5

Explanation:

റിട്ടുകൾ (Writs in Indian Constitution)

  • ഇന്ത്യൻ ഭരണഘടനയിൽ, പൗരന്മാർക്ക് ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ സംരക്ഷിക്കുന്നതിനായി കോടതി പുറപ്പെടുവിക്കുന്ന ഉത്തരവുകളാണിവ
  • മൗലികാവകാശങ്ങളുടെ സംരക്ഷണത്തിനും നിർവഹണത്തിനും റിട്ടുകൾ നിർണായകമാണ്
  • സുപ്രീംകോടതി റിട്ടുകൾ പുറപ്പെടുവിക്കുന്നതിനെ പറ്റി പ്രതിപാദിക്കുന്ന അനുച്ഛേദം : അനുച്ഛേദം 32
  • ഹൈക്കോടതി റിട്ടുകൾ പുറപ്പെടുവിക്കുന്നതിനെ പറ്റി പ്രതിപാദിക്കുന്ന അനുച്ഛേദം : അനുഛേദം 226
  • റിട്ടുകൾക്ക് നൽകിയിരിക്കുന്ന പേരുകൾ ‘ലാറ്റിൻ’ ഭാഷയിൽ നിന്നുള്ളതാണ് 

ഭരണഘടനാപരമായ പരിഹാരങ്ങൾക്ക് ഇന്ത്യൻ ഭരണഘടനയിൽ 5 റിട്ടുകൾ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

ഹേബിയസ് കോർപ്പസ് (Habeas Corpus):

  • അന്യായമായി തടഞ്ഞുവച്ചയാളെ മോചിപ്പിക്കാൻ പുറപ്പെടുവിക്കുന്ന നിർദേശമാണ് ഹേബിയസ് കോർപ്പസ്. 
  • ഇന്ത്യൻ ഭരണഘടന അനുസരിച്ച് ഈ റിട്ട് പുറപ്പെടുവിക്കാനുള്ള അധികാരം സുപ്രീംകോടതിയിലും ഹൈക്കോടതിയിലും മാത്രമായി നിക്ഷിപ്തമാണ്.
  • ഹേബിയസ് കോർപസ് എന്ന വാക്കിന്റെ ലാറ്റിൻ അർഥം ' ശരീരം ഹാജരാക്കുക ' എന്നതാണ് 
  • "വ്യക്തിസ്വാതന്ത്ര്യത്തിന്റെ സംരക്ഷകൻ' എന്നറിയപ്പെടുന്ന റിട്ട് 

മാൻഡമസ് (Mandamus):

  • വ്യക്തികളെയോ സ്ഥാപനങ്ങളെയോ സ്വന്തം കർത്തവ്യം നിർവ്വഹിക്കാൻ അനുശാസിച്ചുകൊണ്ട് സുപ്രീം കോടതിയോ ഹൈകോടതിയോ നൽകുന്ന കല്പനയാണ് മാൻഡമസ് റിട്ട്.
  •  'ഞാൻ കൽപിക്കുന്നു ' എന്ന് ലാറ്റിനിൽ അർത്ഥമുള്ള വാക്കാണ് മാൻഡമസ് 

ക്വോ വാറന്റോ (Quo-Warranto):

  • അർഹതയില്ലാത്ത ഉദ്യോഗം വഹിക്കുന്നതിൽനിന്ന് തടയാനോ പദവി ഒഴിഞ്ഞു കിടക്കുന്നതായി പ്രഖ്യാപിക്കാനോ വേണ്ടി പുറപ്പെടുവിക്കുന്ന റിട്ടാണ് ക്വോ വാറന്റോ.
  •  'എന്തധികാരം കൊണ്ട് ' എന്ന് ലാറ്റിനിൽ അർത്ഥമുള്ള വാക്കാണ് ക്വോവാറന്റോ

സെർഷ്യോററി (Certiorari):

  •  അധികാരതിർത്തിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കീഴ്‌ക്കോടതിയിൽനിന്ന് കേസ് മേൽക്കോടതിയിലേക്ക് മാറ്റാൻ കൽപ്പിക്കുന്ന റിട്ടാണ് സെർഷ്യോററി.
  •  ' ഒരു കാര്യത്തെപ്പറ്റി അറിവ് കൊടുക്കുക ' എന്ന് ലാറ്റിനിൽ അർത്ഥമുള്ള വാക്കാണ് സെർഷിയോററി ' 

പ്രൊഹിബിഷൻ (Prohibition): 

  • കീഴ്‌ക്കോടതികൾ അധികാരാതിർത്തി ലംഘിക്കുന്നതും നീതിനിയമങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നതും തടയാൻ പുറപ്പെടുവിക്കുന്ന റിട്ടാണിത്.

Related Questions:

ക്ഷേമരാഷ്ട്രം എന്ന ആശയം ഇന്ത്യൻ ഭരണഘടനയുടെ ഏത് ഭാഗത്തിലാണ് അടങ്ങിയിട്ടുള്ളത് ?

ഭരണഘടനയുടെ ആമുഖത്തിൽ പ്രത്യേകം എടുത്ത് പറഞ്ഞിട്ടുള്ള തിയ്യതി ഏത് ?

ഒരു വ്യക്തിക്ക് ഒരു കാരണവശാലും നിഷേധിക്കപ്പെടാൻ പാടില്ലാത്ത അവകാശങ്ങളാണ് ________ ?

"ധാരാളം മതങ്ങളുള്ള ഇന്ത്യയിലെപ്പോലെ ഒരു രാജ്യത്തെ ഗവൺമെന്റിന് ആധുനിക കാലഘട്ടത്തില്‍ മതേതരത്വത്തില്‍ അധിഷ്ഠിതമായല്ലാതെ പ്രവര്‍ത്തിക്കാന്‍ സാധ്യമല്ല" എന്ന് പറഞ്ഞതാര് ?

മൗലിക കർത്തവ്യങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏത് ?