Question:

വിറ്റാമിനുകൾ എത്ര എണ്ണമുണ്ട് ?

A12

B8

C11

D13

Answer:

D. 13

Explanation:

ജീവകങ്ങൾ (Vitamins)

  • പച്ചക്കറികളിൽ നിന്നും ലഭ്യമാകുന്ന പോഷകം : ജീവകങ്ങൾ
  • Coenzymes എന്നറിയപ്പെടുന്ന ആഹാര ഘടകം : ജീവകം
  • ജീവകങ്ങൾക്ക് പേര് നൽകിയത് : കസിമർ ഫങ്ക്
  • ജീവകങ്ങൾ കണ്ടെത്തിയത് : ഫ്രെഡറിക്ക് ഹോപ്ക്കിൻസ്
  • വൈറ്റമിനുകളുടെ ആധിക്യം മൂലം ശരീരത്തിനുണ്ടാകുന്ന അവസ്ഥ : ജീവകാധിക്യം / ഹൈപ്പർ വൈറ്റമിനോസിസ്


ജീവകങ്ങളുടെ വർഗ്ഗീകരണം: 

  1. കൊഴുപ്പിൽ ലയിക്കുന്ന ജീവകങ്ങൾ : 
    1. ജീവകം A
    2. ജീവകം D
    3. ജീവകം E
    4. ജീവകം K
  2. ജലത്തിൽ ലയിക്കുന്ന ജീവകങ്ങൾ : 
    1. ജീവകം B
    2. ജീവകം C


13 അവശ്യ വിറ്റാമിനുകളുണ്ട്. അവ ചുവടെ നൽകുന്നു:

  1. അസ്കോർബിക് ആസിഡ് : ജീവകം - C
  2. തയാമിൻ : ജീവകം - B1
  3. റൈബോഫ്ലേവിൻ : ജീവകം - B2
  4. നിയാസിൻ : ജീവകം - B3
  5. പാന്റ്റ്റൊതിനിക് ആസിഡ് : ജീവകം - B5
  6. പിറിഡോക്സിൻ : ജീവകം - B6
  7. ബയോട്ടിൻ : ജീവകം - B7
  8. ഫോളിക് ആസിഡ് : ജീവകം - B9
  9. സയനോകോബാലമിൻ : ജീവകം - B12
  10. റെറ്റിനോൾ : ജീവകം - A
  11. കാൽസിഫെറോൾ : ജീവകം - D
  12. ടോക്കോഫെറോൾ : ജീവകം - E
  13. ഫില്ലോക്വിനോൺ : ജീവകം - K

Related Questions:

The Vitamin essential for blood coagulation is :

താഴെ തന്നിരിക്കുന്ന സൂചനകളെ വിശകലനം ചെയ്ത്  ശരിയുത്തരം തിരഞ്ഞെടുക്കുക.  

i. പ്രത്യുത്പാദനവുമായി ബന്ധപ്പെട്ട ജീവകമായതിന്നാൽ  ഇതിനെ
  ആൻറിസ്റ്ററിലിറ്റി വിറ്റാമിൻ എന്നറിയപ്പെടുന്നു 

ii. കൊഴുപ്പ് അലിയിക്കാവുന്ന ഒരു ആന്റി ഓക്സിഡന്റാണ് 

iii. കരൾ, ധാന്യങ്ങൾ, മാംസം, മുട്ട, പാൽ എന്നിവ  പ്രധാന സ്രോതസ്സുകളാണ്. 

iv. ഹൃദയത്തെ സംരക്ഷിക്കുന്ന ജീവകം

ശരീരത്തിൽ കാൽസ്യത്തിൻ്റെ ആഗിരണത്തെ ഉത്തേജിപ്പിക്കുന്ന ജീവകം ഏത് ?

The Vitamin that play a crucial role in maintenance and repair of epithelial tissue by promoting cell differentiation and proliferation is:

വിറ്റാമിൻ G എന്നറിയപ്പെടുന്ന ജീവകം ?