Question:
ഒരു കുതിരശക്തി (1HP) എത്ര വാട്ട് ആണ്?
A150 W
B100 W
C500 W
D746 W
Answer:
D. 746 W
Explanation:
പവറിന്റെ ഒരു യൂണിറ്റ്. 746 വാട്ട് ആണ് ഒരു കുതിരശക്തി അഥവാ ഹോഴ്സ് പവർ. വളരെ വ്യാപകമായി ഉപയോഗിച്ചിരുന്ന ഏകകമാണ്. ജയിംസ് വാട്ട് ആണ് പവറിനായി കുതിരശക്തി എന്ന ആശയം ആവിഷ്കരിച്ചത്. ആവിയന്ത്രങ്ങളുടെ പവർ ഈ ഏകകത്തിലായിരുന്നു പറഞ്ഞിരുന്നത്. വിവിധ ജോലികൾക്കായി കുതിരകളെ ഉപയോഗിച്ചിരുന്ന കാലത്താണ് ഈ യൂണിറ്റിന്റെ പിറവി. ഒരു കുതിരയ്ക്കു നൽകാവുന്ന ഏകദേശ പവറിനു തുല്യമായിട്ടാണ് യൂണിറ്റ് രൂപീകരിച്ചത്. ഇലക്ട്രിക്ക് മോട്ടോറുകളിൽ പവർ പറയുമ്പോൾ വാട്ട്സിനോടൊപ്പം ഇന്നും ഹോഴ്സ് പവർ കൂടി രേഖപ്പെടുത്താറുണ്ട്. വ്യത്യസ്ത നിർവ്വചനങ്ങൾ കുതിരശക്തിക്ക് ഉപയോഗിക്കാറുണ്ട്.