Question:
സമൂഹത്തിലെ ദുർബലരും പിന്നാക്കം നിൽക്കുന്നവരുമായ ആളുകൾക്ക് നിയമപരമായ പിന്തുണ നൽകുന്ന ഇന്ത്യൻ അഭിഭാഷകരുടെയും സാമൂഹിക പ്രവർത്തകരുടെയും സംഘടനയായ Human Rights Law Network രൂപീകരിച്ച വർഷം ? ?
A1994
B1989
C2010
D1993
Answer:
B. 1989
Explanation:
Human Rights Law Network
- 1989-ൽ സ്ഥാപിതമായ ഒരു സർക്കാരിതര സംഘടന (NGO).
- ഡൽഹിയാണ് ആസ്ഥാനം
സംഘടനയുടെ പ്രാഥമിക ലക്ഷ്യങ്ങൾ ഇവയാണ് :
- മനുഷ്യാവകാശ ലംഘനങ്ങൾക്ക് ഇരയായ വ്യക്തികൾക്കും സമൂഹങ്ങൾക്കും നിയമപരമായ പിന്തുണ നൽകുക
- ഇന്ത്യയിൽ മനുഷ്യാവകാശ പ്രവർത്തനങ്ങളും അവബോധവും പ്രോത്സാഹിപ്പിക്കുക.
സംഘടനയുടെ പ്രവർത്തനങ്ങൾ :
- 200-ലധികം അഭിഭാഷകരും മനുഷ്യാവകാശ പ്രവർത്തകരും അടങ്ങുന്ന ഒരു ശൃംഖല HRLN-നുണ്ട്.
- ഇവർ സ്ത്രീകൾ, കുട്ടികൾ, ദലിതുകൾ, ന്യൂനപക്ഷങ്ങൾ, വികലാംഗർ എന്നിവരുൾപ്പെടെയുള്ള പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങൾക്ക് സൗജന്യ നിയമസഹായവും പിന്തുണയും നൽകുന്നു.
- പൗരാവകാശങ്ങൾ, തൊഴിൽ അവകാശങ്ങൾ, പരിസ്ഥിതി നീതി, വികലാംഗ അവകാശങ്ങൾ, ലിംഗനീതി എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ HRLN നിയമസഹായ സേവനങ്ങൾ നൽകുന്നു.
- മനുഷ്യാവകാശം, സാമൂഹ്യനീതി പ്രോത്സാഹിപ്പിക്കുന്നതിനായി മറ്റ് എൻ.ജി.ഒകളുമായും ഇന്ത്യയിലും അന്തർദേശീയ തലത്തിലുള്ള സാമൂഹിക പ്രസ്ഥാനങ്ങളുമായും സഹകരിച്ച് പ്രവർത്തിക്കുന്നു.
- 2000-ൽ ആംനസ്റ്റി ഇന്റർനാഷണൽ ഹ്യൂമൻ റൈറ്റ്‌സ് അവാർഡും 2006-ൽ റൈറ്റ് ലൈവ്‌ലിഹുഡ് അവാർഡും HRLNന് ലഭിച്ചിട്ടുണ്ട്.