Question:

താഴെ പറയുന്നവയിൽ ഒരു തീരം ഇന്ത്യയുടെ പടിഞ്ഞാറൻ തീരസമതലത്തിൽപ്പെട്ടതല്ല അത് ഏതെന്ന് കണ്ടെത്തി എഴുതുക:

Aകോറമാൻഡൽ തീരം

Bഗുജറാത്ത് തീരം

Cകൊങ്കൺ തീരം

Dമലബാർ തീരം

Answer:

A. കോറമാൻഡൽ തീരം

Explanation:

  • കോറമാൻഡൽ തീരം പൂർവതീര സമതലം അഥവാ കിഴക്കൻ തീര സമതലത്തിൻ്റെ ഭാഗമാണ്.

പൂർവതീര സമതലം

  • ഗംഗാനദിമുതൽ, ഏതാണ്ട് കന്യാകുമാരി വരെ നീണ്ടുകിടക്കുന്നതാണ് പൂർവതീര സമതലം.
  • ഇതിന്റെ ശരാശരി വീതി 100 കിലോമീറ്ററാണ്.
  • കൃഷ്ണാനദിയുടെ ബംഗാൾ ഉൾക്കടലിലെ പതനസ്ഥാനം മുതൽ, കാവേരിയുടെ പതനസ്ഥാനംവരെയാണിത്.
  • മഹാനദി, ഗോദാവരി, കൃഷ്ണ, കാവേരി എന്നീ നദികൾ സൃഷ്ടിക്കുന്ന ഡെൽറ്റകൾ കിഴക്കൻ തീരസമതലത്തിന്റെ പ്രത്യേകതയാണ്.
  • പടിഞ്ഞാറൻ തീരസമതലത്തെക്കാളും വിസ്തൃതമാണ് കിഴക്കൻ തീരസമതലം.
  • കിഴക്കൻ തീരപ്രദേശത്തെ രണ്ടായി തരംതിരിച്ചിരിക്കുന്നു - കോറമാൻഡൽ തീരം, വടക്കൻ സിർക്കാർസ്‌.

കോറമാൻഡൽ തീരം

  • തമിഴ്‌നാട് തീരവും ആന്ധ്രാപ്രദേശിന്റെ തെക്കൻ തീരപ്രദേശവും ഭാഗമായിട്ടുള്ള ഇന്ത്യയുടെ കിഴക്കൻ തീരസമതലം
  • കോറമാൻഡൽ തീരസമതലം ആന്ധ്രാപ്രദേശിൽ അവസാനിക്കുന്ന പ്രദേശം അറിയപ്പെടുന്നത് - ഫാൾസ് ഡെവി പോയിന്റ്
  • കോറമാൻഡൽ തീരത്ത് കാണപ്പെടുന്ന പ്രധാന മണ്ണ് - എക്കൽ മണ്ണ് 

വടക്കൻ സിർക്കാർസ്‌

  • ആന്ധ്രാപ്രദേശിന്റെ വടക്കൻ തീരവും, ഒഡീഷയുടെയും പശ്ചിമബംഗാളിന്റെയും തീരപ്രദേശവും ചേരുന്ന ഇന്ത്യയുടെ കിഴക്കൻ തീരസമതലം ആണിത്.

Related Questions:

' ഫാൾസ് ഡെവി പോയിന്റ് ' ഏത് തീരപ്രദേശവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

ഇന്ത്യയിൽ പൂർവതീരസമതലത്തിന്റെ തെക്കുഭാഗം അറിയപ്പെടുന്നത് |

‘ചാകര’ എന്ന പ്രതിഭാസം കാണപ്പെടുന്ന കടൽ ?

ഇന്ത്യയുടെ പടിഞ്ഞാറൻ തീരസമതലത്തിൽ ഉൾപ്പെടാത്തത്

ഇന്ത്യയുടെ പടിഞ്ഞാറു ഭാഗത്തുള്ള സമുദ്രഭാഗം ?