1991- ലെ സാമ്പത്തിക നയത്തിന്റെ ഭാഗമായി ധനകാര്യ മേഖലയിൽ നടപ്പിലാക്കിയ പരിഷ്കാരങ്ങൾ
- ധനകാര്യമേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ
- വാണിജ്യ ബാങ്കുകൾ, നിക്ഷേപബാങ്കുകൾ, ഓഹരി വിപണി ഇടപാടുകൾ, വിദേശ വിനിമയ കമ്പോളം
- ഇന്ത്യയിലെ ധനകാര്യ മേഖലയെ നിയന്ത്രിക്കുന്നത് : RBI
- ഓരോ ബാങ്കും കൈവശം വയ്ക്കേണ്ടുന്ന പണത്തിന്റെ അളവ്, ചുമത്തേണ്ട പലിശ നിരക്കുകൾ, വിവിധ മേഖലകൾക്കുള്ള വായ്പ രീതികൾ മുതലായവ തീരുമാനിക്കാനുള്ള അധികാരമുള്ള സ്ഥാപനം : RBI
- ധനകാര്യ മേഖലയുടെ നിയന്ത്രകൻ എന്ന സ്ഥാനത്തുനിന്നും സഹായകൻ എന്ന തലത്തിലേക്ക് റിസർവ് ബാങ്കിന്റെ ചുമതലകളെ മാറ്റുക എന്നത് ധനകാര്യ മേഖലാ പരിഷ്കാരങ്ങളിലെ പ്രധാനപെട്ട ലക്ഷ്യമായിരുന്നു.
ധനകാര്യ മേഖലാ പരിഷ്ക്കാരങ്ങളുമായി ബന്ധപ്പെട്ട് നിലവിൽ വന്ന മാറ്റങ്ങൾ :
- നിരവധി സ്വകാര്യ ബാങ്കുകൾ ( ഇന്ത്യൻ ബാങ്കുകളും, വിദേശ ബാങ്കുകളും ) നിലവിൽ വന്നു.
- ബാങ്കുകളിലെ വിദേശനിക്ഷേപപരിധി 50 ശതമാനത്തോളം ഉയർത്തിക്കൊണ്ടു വന്നു
- റിസർവ് ബാങ്കുമായി കൂടിയാലോചിക്കാതെ തന്നെ ചില വ്യവസ്ഥകൾക്ക് വിധേയമായി പുതിയ ബ്രാഞ്ചുകൾ തുടങ്ങാനുള്ള അനുമതി ബാങ്കുകൾക്ക് നൽകുകയും, നിലവിലുള്ള ബ്രാഞ്ചുകൾക്ക് യുക്തിസഹമായ പ്രവർത്തനാനുമതി നൽകുകയും ചെയ്തു.
- വിദേശ നിക്ഷേപകരായ സ്ഥാപനങ്ങൾ, വ്യാപാര ബാങ്കുകൾ, മ്യുച്ചൽ ഫണ്ടുകൾ, പെൻഷൻ ഫണ്ടുകൾ എന്നിവയ്ക്ക് ഇന്ത്യൻ മൂലധന വിപണിയിൽ നിക്ഷേപിക്കാൻ അനുമതി നൽകി.