Question:
ഝലം നദിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് കണ്ടെത്തുക:
1.കശ്മീരിലെ വെരിനാഗ് ജലധാരയിൽ നിന്നാണ് ഉദ്ഭവിക്കുന്നത്.
2.ഝലം നദിയുടെ ഏറ്റവും പ്രധാന പോഷകനദിയാണ് കിഷൻഗംഗ.
3.ശ്രീനഗർ ഝലം നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്നു.
4.'വിതസ്ത' എന്ന് പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്ന നദിയാണ് ഝലം.
A1,2,3
B2,3
C1,3
D1,2,3,4
Answer:
D. 1,2,3,4
Explanation:
- കാശ്മീരിലെ വെരിനാഗ് എന്ന സ്ഥലത്താണ് ഝലം നദിയുടെ ഉദ്ഭവസ്ഥാനം.
- ഝലം നദിയുടെ ഇരുകരകളിലുമായി ആണ് ശ്രീനഗർ സ്ഥിതിചെയ്യുന്നത്.
- ശ്രീനഗറിലൂടെയും വൂളാർ തടാകത്തിലൂടെയും ഒഴുകിയശേഷമാണ് ഝലം പാകിസ്താനിൽ പ്രവേശിക്കുന്നത്.
- ഋഗ്വേദത്തിൽ പലതവണ പരാമർശിക്കപ്പെടുന്ന സപ്ത സിന്ധു എന്ന ഏഴു നദികളിൽ ഒന്നാണ് ഝലം എന്ന് വിശ്വസിക്കപ്പെടുന്നു.
- പുരാതന ഗ്രീക്കിൽ ഝലത്തെ ഒരു ദേവനായാണ് കണക്കാക്കിയിരുന്നത്.
- 'വിതസ്ത' എന്ന പേരിലാണ് പ്രാചീനകാലത്ത് ഝലം അറിയപ്പെട്ടിരുന്നത്.
- ഝലം നദിയുടെ ഏറ്റവും പ്രധാന പോഷകനദിയാണ് കിഷൻഗംഗ.