Question:
ശരിയായ പ്രസ്താവന കണ്ടെത്തുക:
1.അന്ത:സ്രാവിഗ്രന്ഥിയായും ബഹിർസ്രാവി ഗ്രന്ഥിയായും പ്രവർത്തിക്കുന്ന അവയവമാണ് ആഗ്നേയഗ്രന്ഥി അഥവാ പാൻക്രിയാസ്.
2.പാൻക്രിയാസിൽ ചിതറിക്കിടക്കുന്ന കോശ സമൂഹങ്ങളാണ് - ഐലറ്റ്സ് ഓഫ് ലാംഗർ ഹാൻസ്
A1 മാത്രം.
B2 മാത്രം.
Cഒന്നും രണ്ടും
Dരണ്ടു പ്രസ്താവനകളും തെറ്റാണ്
Answer:
C. ഒന്നും രണ്ടും
Explanation:
അന്ത:സ്രാവിഗ്രന്ഥിയായും ബഹിർസ്രാവി ഗ്രന്ഥിയായും പ്രവർത്തിക്കുന്ന അവയവമാണ് ആഗ്നേയഗ്രന്ഥി അഥവാ പാൻക്രിയാസ്.ആഗ്നേയഗ്രന്ഥിയിൽ നിറയെ സഞ്ചികണക്കെ ലോബ്യൂളുകൾ കാണപ്പെടുന്നു. ഇവയോരോന്നും ഉള്ളിലുള്ള നാളികളുടെ അഗ്രഭാഗങ്ങളാണ്. നാളികൾ വന്നവസാനിക്കുന്ന വായുഅറകൾക്ക് സമാനമായ ഭാഗങ്ങളാണ് ആൽവിയോളുകൾ. ഇവ നിറയെ സ്രവണശേഷിയുള്ള കോശങ്ങളുണ്ട്. കോളങ്ങൾ കണക്കെ കാണപ്പെടുന്ന സ്രവണകോശങ്ങൾക്ക് നിയതമായ ഒരു ബാഹ്യഭാഗവും ഉള്ളിൽ ഒരു ഗ്രാന്യുലാർ ഭാഗവുമുണ്ട്. ആൽവിയോളുകൾക്ക് ഇടയിലായി കാണപ്പെടുന്ന സംയോജകകലയിൽ ഉൾക്കൊണ്ടിരിക്കുന്ന കോശങ്ങളുടെ കൂട്ടമാണ് ഇന്റർ ആൽവിയോളാർ ഐലറ്റ് കോശങ്ങൾ അഥവാ ഐലറ്റ്സ് ഓഫ് ലാംഗർഹാൻസ്. 1869 ൽ ജർമ്മൻ ശാസ്ത്രകാരനായ പോൾ ലാംഗർഹാൻസ് ആണ് ഇത് കണ്ടെത്തിയത്.