Question:

ഭാരതീയ റിസർവ്വ് ബാങ്കിന്റെ നൂതന സംരംഭമായ ഡിജിറ്റൽ പേയ്മെന്റ് സൂചികയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക. 

i) 2021 ജനുവരി 1-ന് റിസർവ്വ് ബാങ്ക് തുടക്കമിട്ട പദ്ധതിയാണ്. 

ii) ഈ സൂചികയുടെ അടിസ്ഥാന കാലയളവ് 2020 മാർക്കാണ്. 

iii) പണരഹിത ഇടപാടുകളുടെ വളർച്ച അളക്കുന്നതിനുള്ള സൂചികയാണ് ഡിജിറ്റൽ പേയ്മെന്റ് സൂചിക

A(i) ഉം (ii) ഉം ശരിയാണ്

B(ii) ഉം (iii) ഉം ശരിയാണ്

C(i) ഉം (iii) ഉം ശരിയാണ്

Dഎല്ലാം ശരിയാണ്

Answer:

C. (i) ഉം (iii) ഉം ശരിയാണ്

Explanation:

  • ഡിജിറ്റൽ പേയ്മെന്റ് - ഡിജിറ്റൽ അല്ലെങ്കിൽ ഓൺലൈൻ മോഡുകൾ വഴി നടക്കുന്ന ഇടപാടുകൾ 

ഡിജിറ്റൽ പേയ്മെന്റ് സൂചിക  

  • പണരഹിത ഇടപാടുകളുടെ വളർച്ച അളക്കുന്നതിനുള്ള സൂചികയാണ് ഡിജിറ്റൽ പേയ്മെന്റ് സൂചിക  
  • 2021 ജനുവരി 1 നാണ് റിസർവ്വ് ബാങ്ക് ഡിജിറ്റൽ പേയ്മെന്റ് സൂചിക  അവതരിപ്പിച്ചത് 

അഞ്ച് മാനദണ്ഡ പ്രകാരമാണ് ഡിജിറ്റൽ പേയ്‌മെന്റ് സൂചിക അളക്കുന്നത്. 

  • ഇടപാടുകൾ സജ്ജമാക്കുന്നതിന്റെ അടിസ്ഥാനത്തിൽ 25 ശതമാനം, 
  • ഇടപാടിന്റെ ആവശ്യകത പ്രകാരം 10 ശതമാനം, വിതരണഘടകങ്ങളുടെ 
  • അടിസ്ഥാനത്തിൽ 15 ശതമാനം തുക തിരികെ അടയ്‌ക്കുന്നതിന് 45 ശതമാനം 
  • ഉപഭോക്തതൃ കേന്ദ്രീകൃതമായി 5 ശതമാനം

Related Questions:

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (R.B.I.] യുടെ പണനയ [Monetary Policy) വുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏതെല്ലാം ?

i.സമ്പദ്വ്യവസ്ഥയിൽ പണത്തിന്റെ സപ്ലൈ [Money Supply) കുറയ്ക്കുന്നതിനായി ഗവൺമെന്റ് ബോണ്ടുകൾ കമ്പോളത്തിൽ വിൽക്കും.

ii) സമ്പദ്വ്യവസ്ഥയിൽ പണത്തിന്റെ സപ്ലൈ കൂട്ടണമെങ്കിൽ ബാങ്ക് റേറ്റ് [Bank Rate) കൂട്ടണം.

iii) സമ്പദ്വ്യവസ്ഥയിൽ പണത്തിന്റെ സപ്ലൈ കൂട്ടേണ്ടി വരുമ്പോൾ കമ്പോളത്തിൽ നിന്ന് ഗവൺമെന്റ് ബോണ്ടുകൾ വാങ്ങും.

റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചിത്രത്തിലുള്ള മൃഗം ഏത് ?

റിസര്‍വ്വ് ബാങ്കിന്‍റെ ആസ്ഥാനം എവിടെ ?

റിവേഴ്സ് റിപ്പോ നിരക്ക് എന്നാൽ :

Which among the following indicates the total borrowing requirements of Government from all sources?