Question:

അന്താരാഷ്ട്ര ക്രിക്കറ്റ് കൌൺസിലിൻ്റെ (ICC) നേതൃത്വത്തിൽ 2024, T-20 ക്രിക്കറ്റ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യങ്ങൾ; ശരിയായത് കണ്ടെത്തുക

Aഅമേരിക്ക - ന്യൂസിലാൻഡ്

Bഅമേരിക്ക കാനഡ

Cഅമേരിക്ക - വെസ്റ്റിൻഡീസ്

Dഅമേരിക്ക - ആസ്ട്രേലിയ

Answer:

C. അമേരിക്ക - വെസ്റ്റിൻഡീസ്

Explanation:

2024 ഐ.സി.സി വേൾഡ് ട്വന്റി 20 ടൂർണമെന്റ്

  • വേദി: വെസ്റ്റ് ഇൻഡീസിലും യു.എസ്.എയിലുമായിട്ടാണ് മത്സരങ്ങൾ നടന്നത്.
  • തീയതി: ജൂൺ 1 മുതൽ ജൂൺ 29 വരെയായിരുന്നു ടൂർണമെന്റ്
  • ചാമ്പ്യൻമാർ: ഇന്ത്യ
  • ഫൈനലിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചാണ് ഇന്ത്യ ചാമ്പ്യന്മാരായത്.
  • ജസ്പ്രീത് ബുമ്രയെ ടൂർണമെന്റിലെ താരമായി ഐ.സി.സി പ്രഖ്യാപിച്ചു.
  • ഏറ്റവും കൂടുതൽ റൺസ്: അഫ്ഗാനിസ്താന്റെ റഹ്മാനുള്ള ഗുർബാസ്.
  • ഏറ്റവും കൂടുതൽ വിക്കറ്റുകൾ: അഫ്ഗാനിസ്താന്റെ ഫാസൽഹഖ് ഫറൂഖി, ഇന്ത്യയുടെ അർഷ്ദീപ് സിങ്

Related Questions:

2024-ലെ അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റിന്റെ വേദി ?

2024 ട്വൻറി-20 ലോകകപ്പിനുള്ള അമേരിക്കയുടെ ടീമിൻറെ ക്യാപ്റ്റൻ ആയ ഇന്ത്യക്കാരൻ ആര് ?

ഭുട്ടാൻ്റെ ദേശീയ കായിക വിനോദം ഏതാണ് ?

2018-ലെ ഫിഫ വേൾഡ് കപ്പിന്റെ വേദി ?

ഇന്ത്യ ആദ്യമായി ഒരു ടീമായി പങ്കെടുത്ത ഒളിമ്പിക്സ് ഏത്?