Question:

താഴെ കൊടുത്തവയിൽ ജലത്തിലൂടെ പകരുന്ന രോഗം കണ്ടെത്തുക:

Aസിഫിലസ്

Bഎയ്ഡ്സ്

Cകോളറ

Dവില്ലൻ ചുമ

Answer:

C. കോളറ

Explanation:

ജലത്തിലൂടെ പകരുന്ന രോഗങ്ങളിലൊന്നാണ്‌ കോളറ . വിബ്രിയോ കോളറേ (Vibrio Cholerae) എന്ന ബാക്റ്റീരിയയാണ്‌ രോഗം പരത്തുന്നത്. വൃത്തിഹീനമായ ചുറ്റുപാടുകളിൽ നിന്നും ലഭിക്കുന്ന വെള്ളം, ആഹാരം എന്നിവയിലൂടെയാണ്‌ ഈ രോഗങ്ങൾ ശരീരത്തിലെത്തുന്നത്.

സിഫിലസ് - ലൈംഗിക ബന്ധത്തിലൂടെ

എയ്ഡ്സ് - ശരീര ദ്രവങ്ങളിലൂടെ

വില്ലൻ ചുമ - വായുവിലൂടെ പകരുന്നു 


Related Questions:

ഗ്ലോക്കോമ മനുഷ്യ ശരീരത്തിലെ ഏത് അവയവത്തെയാണ് ബാധിക്കുന്നത്?

ബാക്ടീരിയകള്‍ കാരണമല്ലാതെ ഉണ്ടാകുന്ന രോഗം കണ്ടെത്തുക:

'എംഫിസീമ' എന്ന രോഗം ബാധിക്കുന്ന ശരീരാവയവം ഏത് ?

രോഗങ്ങളുടെ രാജാവ് ?

കണ്ണിന്റെ ലെന്‍സ് അതാര്യമാകുന്ന അവസ്ഥയുടെ പേര് എന്താണ് ?