Question:
ഇന്ത്യൻ ഭരണഘടനയുടെ സവിശേഷത കണ്ടെത്തുക.
i) ദൃഢവും അയവുള്ളതുമായ ഭരണഘടന
ii) ദ്വിമണ്ഡല നിയമനിർമ്മാണ സഭകൾ
iii) സംസ്ഥാനങ്ങൾക്ക് പ്രത്യേക ഭരണഘടന
iv) മാർഗ്ഗനിർദ്ദേശക തത്വങ്ങൾ
Ai, ii, iii, iv
Bii, iii
Ci, ii, iv
Di, ii
Answer:
C. i, ii, iv
Explanation:
ഇന്ത്യൻ ഭരണഘടനയുടെ ചില പ്രധാന സവിശേഷതകൾ
- എഴുതപ്പെട്ട ഭരണഘടന
- ദൃഢവും അയവുള്ളതുമായ ഭരണഘടന
- പാർലമെന്ററി ഭരണസമ്പ്രദായം
- മൗലിക കർത്തവ്യങ്ങൾ
- മൗലിക അവകാശങ്ങൾ
- നിർദ്ദേശക തത്വങ്ങൾ
- നിയമ വാഴ്ച്ച
- സംയുക്തഭരണവ്യവസ്ഥ
- ദ്വിമണ്ഡല നിയമനിർമ്മാണ സഭകൾ
- സ്വതന്ത്രനീതിന്യായവ്യവസ്ഥ