Question:

ഇന്ത്യയുടെ 2008 ലെ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ദേശീയ കർമപദ്ധതി(NAPCC) രൂപീകരിച്ച എട്ട് ലക്ഷ്യങ്ങളിൽ പെടാത്തതിനെ തിരിച്ചറിയുക :

Aദേശീയ ജല ദൗത്യം

Bദേശീയ സൗരോർജ ദൗത്യം

Cഹരിത ഇന്ത്യയ്ക്കുള്ള ദേശീയ ദൗത്യം

Dദേശീയ പുനരുല്പാദക ഊർജ ദൗത്യം

Answer:

D. ദേശീയ പുനരുല്പാദക ഊർജ ദൗത്യം

Explanation:

ഇന്ത്യയുടെ 2008 ലെ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ദേശീയ കർമപദ്ധതി(NAPCC) രൂപീകരിച്ച എട്ട് ലക്ഷ്യങ്ങൾ : • ദേശീയ സോളാർ മിഷൻ • മെച്ചപ്പെട്ട ഊർജ കാര്യക്ഷമതയ്ക്കുള്ള ദേശീയ ദൗത്യം • സുസ്ഥിര ആവാസ വ്യവസ്ഥയെക്കുറിച്ചുള്ള ദേശീയ ദൗത്യം • ദേശീയ ജല ദൗത്യം • ഹരിത ഇന്ത്യയ്ക്കുള്ള ദേശീയ ദൗത്യം • ഹിമാലയൻ ആവാസവ്യവസ്ഥയെ നിലനിർത്തുന്നതിനുള്ള ദേശീയ ദൗത്യം • ദേശീയ സുസ്ഥിര കൃഷി ദൗത്യം • കാലാവസ്ഥാ വ്യതിയാനത്തിൻറെ അറിവുകളെ സംബന്ധിച്ച ദേശീയ ദൗത്യം.


Related Questions:

മൂത്രത്തിലെ എന്തിന്റെ സാന്നിധ്യം കണ്ടെത്താൻ വേണ്ടിയാണ് ബെനഡിക്‌ട് ടെസ്റ്റ് നടത്തുന്നത് ?

ഇന്ധനമായി കത്തിക്കുകയോ ദ്രാവക ബയോ ഇന്ധനമായി പരിവർത്തനം ചെയ്യാനോ സാധിക്കുന്നത് ഏത് തരം ബയോമാസ്സ് വസ്തുക്കളാണ് ?

ഹ്യൂമൻ ഇൻസുലിൻ ഇകൊളൈ (ബാക്റ്റീരിയ) യിൽ ഉൽപാദിപ്പിക്കാൻ ഉപയോഗിച്ച സാങ്കേതിക വിദ്യ ഏത് ?

വിവിധ ശാസ്ത്ര വിഷയങ്ങളിലുള്ള ഗവേഷണ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുക, ശാസ്ത്ര ചർച്ചകൾക്കും സമ്മേളനങ്ങൾക്കും മികച്ച വേദിയൊരുക്കുക, മികച്ച ഗവേഷണഫലങ്ങൾ പ്രസിദ്ധീകരിക്കുക എന്നീ ലക്ഷ്യങ്ങളുമായി പ്രവർത്തിക്കുന്ന സ്ഥാപനം ഏത് ?

' ഫോട്ടോ ഇന്റെർപ്രെറ്റേഷൻ ഇൻസ്റ്റിട്യൂട്ട് ' ഡെറാഡൂണിൽ സ്ഥാപിതമായ വർഷം ഏതാണ് ?