Question:
ഇന്ത്യൻ ഭരണഘടനയുമായി ബന്ധപ്പെട്ട് തന്നിരിക്കുന്ന ജോഡിയിൽ തെറ്റ് കണ്ടെത്തുക
Aആമുഖം : ജവഹർലാൽ നെഹ്റു
Bമൗലികാവകാശങ്ങൾ : ഭരണഘടനയുടെ ഭാഗം III
Cനിർദ്ദേശകതത്ത്വങ്ങൾ : മഹാത്മാഗാന്ധി
Dലക്ഷ്യപ്രമേയം : ഡോ. ബി. ആർ. അംബേദ്കർ
Answer:
D. ലക്ഷ്യപ്രമേയം : ഡോ. ബി. ആർ. അംബേദ്കർ
Explanation:
ലക്ഷ്യപ്രമേയം(Objective Resolution)
- ജവഹർലാൽ നെഹ്‌റുവാണ് ഭരണഘടനാ നിർമാണ സഭയിൽ ലക്ഷ്യപ്രമേയം അവതരിപ്പിച്ചത്
- ഭരണഘടനയുടെ അടിസ്ഥാന ലക്ഷ്യങ്ങളും പ്രമാണങ്ങളും സംക്ഷിപ്തമായി ഇതിൽ ഉൾക്കൊണ്ടിരൂന്നു
- ഭരണഘടനാ നിർമ്മാതാക്കളുടെ അഭിലാഷങ്ങളും മൂല്യങ്ങളും ഇതിൽ ഉൾക്കൊള്ളുന്നു.
- ഈ ലക്ഷ്യ പ്രമേയമാണ് പിന്നീട് ഭരണഘടനയുടെ ആമുഖമായി മാറിയത്
- ജവഹർലാൽ നെഹ്‌റു ലക്ഷ്യ പ്രമേയം അവതരിപ്പിച്ച ദിവസം - 1946 ഡിസംബർ 13
- ലക്ഷ്യ പ്രമേയം പാസ്സാക്കിയത് - 1947 ജനുവരി 22