Question:

താഴെ തന്നിരിക്കുന്ന സൂചനകൾ ഏതു പ്രാദേശിക വാതത്തിനെ കുറിച്ചുള്ളതാണെന്ന് തിരിച്ചറിയുക:

  1. ബംഗാൾ,  ആസാം എന്നിവിടങ്ങളിൽ വൈകുന്നേരം ഉണ്ടാകുന്ന ഇടിമിന്നലോടുകൂടിയ കൊടുങ്കാറ്റ്.
  2. തേയില,  ചണം,  നെല്ല് എന്നിവയുടെ കൃഷിക്ക് ഈകാറ്റ് പ്രയോജനകരമാണ് 
  3. 'ബർദോയി ചില' എന്ന് പ്രാദേശികമായി ആസാമിൽ ഈ  കാറ്റ് അറിയപ്പെടുന്നു 

Aകാൽബൈശാഖി

Bമാംഗോഷവര്‍

Cചിനൂക്ക്‌

Dലു

Answer:

A. കാൽബൈശാഖി

Explanation:

  • ആസാം ,ബംഗാൾ എന്നിവിടങ്ങളിൽ വൈകുന്നേരങ്ങളിൽ ഇടിമിന്നലോടുകൂടി ഉണ്ടാകുന്ന കാറ്റോടു കൂടിയ ശക്തമായ പേമാരി ആണ് കാൽബൈശാഖി.
  • 'നോർവേസ്റ്റ്ർസ്' എന്നും കാൽബൈശാഖി അറിയപ്പെടുന്നു.
  • സാധാരണയായി ഏപ്രിൽ മാസങ്ങളിലാണ് കാൽബൈശാഖി എന്ന പ്രതിഭാസം ഉണ്ടാകുന്നത്.
  • കാൽബൈശാഖിയിൽ മരങ്ങൾ കടപുഴകി വീഴുകയും വെള്ളക്കെട്ടുകൾ ഉണ്ടാകുകയും ചെയ്യാറുണ്ടെങ്കിലും തേയില ,ചണം,നെല്ല് എന്നിവയുടെ കൃഷിയെ ഈ കാറ്റോടു കൂടിയ മഴ സഹായിക്കുന്നു.
  • 'ബർദോയി ചില' എന്ന് പ്രാദേശികമായി ആസാമിൽ ഈ  കാറ്റ് അറിയപ്പെടുന്നു 
  •  

Related Questions:

ഇന്ത്യയിൽ അനുഭവപ്പെടാത്ത പ്രാദേശിക വാതം ഏത് ?

ഉത്തരേന്ത്യയിൽ വേനൽക്കാലത്ത് വീശുന്ന പ്രാദേശിക വാതമാണ് :

'മഞ്ഞ്‌തീനി' എന്നർത്ഥമുള്ള പ്രാദേശിക വാതം ?

ഉത്തരേന്ത്യൻ സമതലങ്ങളിൽ വീശുന്ന ഉഷ്ണക്കാറ്റ് ?

ഇന്ത്യയുടെ ഉത്തരസമതലങ്ങളില്‍ അനുഭവപ്പെടുന്ന ചൂടേറിയ വരണ്ട കാറ്റ്?