Question:

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ നിന്ന് നവോത്ഥാന നായകനെ തിരിച്ചറിയുക:

1.ഇദ്ദേഹത്തിൻറെ ജന്മദിനമായ ആഗസ്റ്റ് 25 കേരളത്തിൽ ജീവകാരുണ്യ ദിനമായി ആചരിക്കുന്നു.

2.'കാഷായം ധരിക്കാത്ത സന്യാസി', 'കാവിയും കമണ്ഡലവുമില്ലാത്ത സന്യാസി' എന്നിങ്ങനെ അറിയപ്പെടുന്ന കേരള നവോത്ഥാന നായകൻ.

3."അയിത്തം അറബിക്കടലിൽ തള്ളണം" എന്നാഹ്വാനം ചെയ്ത നവോത്ഥാനനായകൻ

4."അനുകമ്പമാർന്ന മധുരത്താൽ നിറഞ്ഞതായിരിക്കണം മനുഷ്യമനസ്സ്" എന്ന് ആഹ്വാനം ചെയ്ത നവോത്ഥാന നായകൻ

Aശ്രീനാരായണഗുരു

Bതൈക്കാട് അയ്യ

Cചട്ടമ്പിസ്വാമികൾ

Dവൈകുണ്ഠസ്വാമികൾ

Answer:

C. ചട്ടമ്പിസ്വാമികൾ

Explanation:

ചട്ടമ്പി സ്വാമികൾ

  • ജനനം - 1853 (കൊല്ലൂർ ,കണ്ണമൂല )
  • യഥാർതഥ പേര് - അയ്യപ്പൻ 
  • ബാല്യകാല നാമം - കുഞ്ഞൻപിള്ള 
  • മലബാറിൽ ഞാനൊരു യഥാർതഥ മനുഷ്യനെ കണ്ടു എന്ന് സ്വാമിവിവേകാനന്ദൻ പറഞ്ഞത് ചട്ടമ്പി സ്വാമികളെ ക്കുറിച്ചാണ് 

അറിയപ്പെടുന്ന പേരുകൾ 

  • ഷൺമുഖദാസൻ 
  • സർവ്വ വിദ്യാധിരാജ 
  • ശ്രീ ഭട്ടാരകൻ 
  • ശ്രീ ബാലഭട്ടാരകൻ 
  • കാഷായം ധരിക്കാത്ത സന്യാസി 
  • കാവിയും കമണ്ഡലവുമില്ലാത്ത സന്യാസി 

പ്രധാന കൃതികൾ 

  • പ്രാചീന മലയാളം 
  • അദ്വൈത ചിന്താ പദ്ധതി 
  • ആദിഭാഷ 
  • കേരളത്തിലെ ദേശനാമങ്ങൾ 
  • മോക്ഷപ്രദീപ ഖണ്ഡനം 
  • ജീവകാരുണ്യ നിരൂപണം 
  • നിജാനന്ദ വിലാസം 
  • വേദാധികാര നിരൂപണം 
  • വേദാന്തസാരം 

 


Related Questions:

വിജ്ഞാനസന്ദായനി എന്ന പേരിൽ സ്വന്തം ഗ്രാമത്തിൽ വായനശാല തുടങ്ങിയ നവോത്ഥാന നായകൻ ?

William tobiias ringeltaube is related to __________.

ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ ആദ്യമായി മലയാളത്തിൽ പ്രസംഗിച്ചത് ആരാണ് ?

“തുവയൽ പന്തികൾ' എന്നറിയപ്പെട്ട കൂട്ടായ്മ സ്ഥാപിച്ചതാര് ?

Who was the founder of Muhammadeeya sabha in Kannur ?