Question:
"ഇന്ത്യയ്ക്ക് സ്വാതന്ത്യം" നൽകുന്നതുമായി ബന്ധപ്പെട്ട് "മൌണ്ട് ബാറ്റൺ പദ്ധതിയിൽ" ഉൾപ്പെടാത്ത പ്രസ്താവന ഏതെന്ന് രേഖപ്പെടുത്തുക :
(i) ഏതൊക്കെ പ്രദേശങ്ങൾ പാക്കിസ്ഥാനിൽ ചേർക്കണമെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി നിർദ്ദേശിക്കുന്നതാണ്
(ii) ബംഗാളിലെയും പഞ്ചാബിലെയും ഹിന്ദു-മുസ്ലിം സംസ്ഥാനങ്ങളുടെ അതിർത്തി നിർണ്ണയിക്കുന്നതിന് ഒരു അതിർത്തി നിർണ്ണയകമ്മീഷനെ നിയമിക്കുന്നതാണ്
(iii) പഞ്ചാബും ബംഗാളും രണ്ടായി വിഭജിക്കുന്നതാണ്
(iv) മുസ്ലിംങ്ങൾക്ക് ഭൂരിപക്ഷമുള്ള പ്രദേശത്ത് അവർ ആഗ്രഹിക്കുകയാണെങ്കിൽ പ്രത്യേക രാജ്യം അനുവദിക്കുന്നതാണ്
A(i) മാത്രം
B(iii) ,(i)
C(ii) ,(iv)
D(ii) , (i)
Answer:
A. (i) മാത്രം
Explanation:
മൗണ്ട് ബാറ്റൻ പദ്ധതി
- ബ്രിട്ടീഷ് ഇന്ത്യയെ ഇന്ത്യൻ യൂണിയനെന്നും പാകിസ്താനെന്നും വിഭജിച്ച പദ്ധതി
- 'ജൂൺ തേഡ് പ്ലാൻ' എന്നും ഈ പദ്ധതി അറിയപ്പെടുന്നു.
- ബാൾക്കൻ പ്ലാൻ, ഡിക്കി ബേർഡ് പ്ലാൻ എന്നിങ്ങനെയും അറിയപ്പെടുന്ന പദ്ധതി.
- 1947 ജൂൺ 3ന് ഈ പദ്ധതി കോൺഗ്രസ് മുസ്ലിം ലീഗ് സംയുക്ത സമ്മേളനത്തിൽ വച്ച് അവതരിപ്പിച്ചു.
- മൗണ്ട് ബാറ്റൺ പദ്ധതി തയ്യാറാക്കാൻ അദ്ദേഹത്തെ സഹായിച്ചതും പദ്ധതിക്ക് അവസാനരൂപം നൽകിയതും വി.പി. മേനോനായിരുന്നു.
- മുസ്ലിങ്ങൾക്ക് ഭൂരിപക്ഷമുള്ള പ്രദേശത്ത് അവർ ആഗ്രഹിക്കുകയാണെങ്കിൽ ഒരു പ്രത്യേക രാജ്യം എന്ന വാഗ്ദാനം പദ്ധതിയിൽ ഉണ്ടായിരുന്നു
- പഞ്ചാബ് , ബംഗാള്‍ എന്നിവയുടെ വിഭജനം,വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തി സംസ്ഥാനം പാകിസ്ഥാനില്‍ ചേര്‍ക്കണോ വേണ്ടയോ എന്ന് ഹിതപരിശോധന എന്നിവയും പദ്ധതി മുന്നോട്ട് വച്ചു.
- മൗണ്ട് ബാറ്റൺ പദ്ധതി പ്രകാരമാണ് ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് 1947 നിലവിൽ വന്നത്.
- അധികാരകൈമാറ്റത്തിനായി 1947 ഓഗസ്റ്റ് 15 എന്ന തീയതി നിശ്ചയിച്ചതും ഈ പദ്ധതി പ്രകാരമാണ്