Question:
2024-ലെ തണ്ണീർത്തട ദിനത്തിൻ്റെ പ്രമേയം കണ്ടെത്തുക.
Aതണ്ണീർത്തടവും വെള്ളവും
Bതണ്ണീർത്തടവും മനുഷ്യക്ഷേമവും
Cതണ്ണീർത്തടവും കാലാവസ്ഥാ വ്യതിയാനവും
Dതണ്ണീർത്തടവും ജൈവ വൈവിധ്യവും
Answer:
B. തണ്ണീർത്തടവും മനുഷ്യക്ഷേമവും
Explanation:
തണ്ണീർത്തടങ്ങൾ എന്നു വിളിക്കുന്ന പരിസ്ഥിതി വ്യൂഹത്തിൻ്റെ പ്രാധാന്യം ലോകം ശ്രദ്ധിക്കുന്നത് അടുത്ത കാലത്ത് മാത്രമാണ്.
ലോകത്ത് ആകെയുള്ള കരയിൽ ആറുശതമാനവും തണ്ണീർത്തടങ്ങളാണെന്ന് കണക്കാക്കിയിരിക്കുന്നു.
കരപ്രദേശങ്ങൾക്കും തുറന്ന ജലപ്പരപ്പിനുമിടയിൽ കിടക്കുന്ന ജലപൂരിതമോ, വെള്ളം കെട്ടിക്കിടക്കുന്നതോ ആയ അവസ്ഥാന്തര മേഖലകളാണ് തണ്ണീർത്തടങ്ങൾ.
മഴക്കാലത്ത് വെള്ളം കെട്ടിക്കിടക്കുന്നവയും വേനൽക്കാലത്ത് വെള്ളം ഇറങ്ങിപ്പോയി കരയായി മാറുന്ന പ്രദേശങ്ങളും തണ്ണീർത്തടത്തിൻ്റെ നിർവ്വചനത്തിൽ ഉൾപ്പെടും.