Question:

ആദായ നികുതി വകുപ്പ് നല്‍കുന്ന തിരിച്ചറിയല്‍ രേഖ ?

Aആധാര്‍ കാര്‍ഡ്‌

Bപാന്‍ കാര്‍ഡ്

Cഎ.ടി.എം കാര്‍ഡ്

Dക്രെഡിറ്റ്‌ കാര്‍ഡ്‌

Answer:

B. പാന്‍ കാര്‍ഡ്

Explanation:

പാൻ കാർഡ്

  • ഇന്ത്യയിൽ വരുമാന നികുതി അടയ്ക്കുന്ന ഓരോ വ്യക്തിയുടെയും അല്ലെങ്കിൽ സ്ഥാപനങ്ങളുടെയും വിവരങ്ങൾ കൃത്യമായി ശേഖരിച്ച് വയ്ക്കുന്നതിനായി ആദായ നികുതി വകുപ്പ് ആവിഷ്കരിച്ച ഇലക്ട്രോണിക് സംവിധാനമാണ്.


  • ഇന്ത്യയിൽ നികുതി കൊടുക്കുന്ന ഏതൊരു വ്യക്തിക്കും സ്ഥാപനത്തിനും വേണമെങ്കിൽ പ്രവാസികൾക്കും ഇൻകംടാക്സ് ഡിപ്പാർട്ട്മെന്റ് നൽകുന്ന പത്ത് അക്കങ്ങളുള്ള ഒരു ദേശീയ തിരിച്ചറിയൽ സംഖ്യ കാണപ്പെടുന്നതുമായ, എ .ടി.എം. കാർഡിന്റെ രൂപത്തിലുള്ള ഒരു കാർഡാണിത്.


  • പാൻ കാർഡിന്റെ ആരംഭം 1961ലാണ്.
  • നികുതിയുമായി ബന്ധപ്പെട്ട അത്യാവശ രേഖയാണ്.
  • PAN; PERMANENT ACCOUNT NUMBER
  • പാൻ അക്കങ്ങളുടെ എണ്ണം; 10
  • ഇൻകംടാക്സ് ഡിപ്പാർട്ട്മെന്റിന്റെ കീഴിൽ ന്യൂഡൽഹിയിലാണ് ഇതിന്റെ ആസ്ഥാനം

Related Questions:

ഇന്ത്യയിൽ വാണിജ്യബാങ്കുകളുടെ വളർച്ചയുമായി ബന്ധപ്പെട്ട പ്രസ്താവനകളാണ് ചുവടെ നല്കിയിരിക്കുന്നത്. ഇതിൽ ശരിയായ പ്രസ്താവന / പ്രസ്താവനകൾ കണ്ടെത്തുക :

(i) ഇന്ത്യയിൽ ബാങ്കിംഗ് സമ്പ്രദായം ആരംഭിക്കുന്നത് 1786 ൽ ജനറൽ ബാങ്ക് ഓഫ് ഇന്ത്യ സ്ഥാപിച്ചതോടെയാണ്

(ii) 1934 ലെ റിസർവ്വ് ബാങ്ക് ആക്ട് (ആർ.ബി.ഐ. ആക്ട്) പ്രകാരം 1935 ൽ റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥാപിതമായി

(iii) വാണിജ്യബാങ്കുകളുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിനായി ഇന്ത്യാ ഗവണ്മെന്റ് 1949 ൽ ബാങ്കിംഗ് റെഗുലേഷൻസ് ആക്ട് നടപ്പിലാക്കി

(iv) ഇമ്പീരിയൽ ബാങ്ക് ഓഫ് ഇന്ത്യയെ ദേശസാൽക്കരിച്ച് യുണൈറ്റഡ് കൊമേഴ്സ്യൽ ബാങ്ക് എന്ന പേരിലാക്കി 

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആദ്യത്തെ വനിതാ ചെയർപേഴ്സൺ ?

സിക്കിമിലെ ഗാംഗ്‌ടോക്കിൽ സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ആദ്യ മൊബൈൽ എടിഎം സ്ഥാപിച്ച ബാങ്ക് ഏതാണ് ?

ഇന്ത്യയിലെ ഏത് ബാങ്കിലാണ് വിജയബാങ്കും ദേനാബാങ്കും ലയിച്ചത് ?

ഓംബുഡ്സ്മാന്റെ ഔദ്യോഗിക കാലാവധി എത്ര വര്‍ഷമാണ്?