Question:

ഒരാൾ ഓഫീസിലേക്ക് 60 km/hr വേഗത്തിലും തിരികെ വീട്ടിലേക്ക് 40 Km/hr സഞ്ചരിച്ചാൽ ശരാശരി വേഗം എത്ര ?

A24 Km/hr

B48 Km/hr

C96 Km/hr

D120 Km/hr

Answer:

B. 48 Km/hr

Explanation:

ദൂരം തുല്യമായാൽ ശരാശരി വേഗം=2ab/(a+b) =2 × 60 × 40/(60+40) = 4800/100 =48 Km/hr


Related Questions:

എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ഒരു കാർ മണിക്കൂറിൽ 40 കിലോമീറ്റർ വേഗത്തിലാണ് മടങ്ങുന്നത്. ശരാശരി വേഗത കണ്ടെത്തുക.

30 Km/hr വേഗത്തിൽ ഓടിക്കൊണ്ടിരിക്കുന്ന ഒരു കാറിന്റെ 1/3 വേഗത്തിൽ ഓടിക്കൊണ്ടിരിക്കുന്ന ഒരാൾക്ക് 6 മിനിറ്റ് കൊണ്ട് എത്ര ദൂരം സഞ്ചരിക്കാൻ കഴിയും ?

50 km/hr വേഗത്തിൽ സഞ്ചരിക്കുന്ന കാർ A യിൽ നിന്നും B യിലെത്താൻ 3 മണിക്കൂർ 15 മിനിറ്റ് എടുത്താൽ A യും B യും തമ്മിലുള്ള അകലം.

ഒരു തീവണ്ടിയുടെ ശരാശരി വേഗത 120 കി.മീ/മണിക്കൂര്‍ ആണ്‌. അതിന്റെ വേഗത 160 കി.മീ/മണിക്കൂര്‍ ആയിരുന്നുവെങ്കില്‍ യാത്ര 1 1⁄2 മണിക്കൂര്‍ നേരത്തെ പൂര്‍ത്തിയാക്കാമായിരുന്നു. എങ്കിൽ തീവണ്ടി സഞ്ചരിച്ച ദൂരം ഏത്ര?

24 കിലോമീറ്റർ വേഗതയിൽ വാഹനം ഓടിക്കുന്ന ഒരു അധ്യാപിക 5 മിനിറ്റ് വൈകി അവരുടെ സ്കൂളിലെത്തുന്നു. അവർ ശരാശരി 25% വേഗത്തിൽ വാഹനം ഓടിച്ചിരുന്നെങ്കിൽ ഷെഡ്യൂൾ ചെയ്ത സമയത്തേക്കാൾ 4 മിനിറ്റ് മുമ്പേ എത്തുമായിരുന്നു. സ്കൂൾ എത്ര ദൂരെയാണ്?