Question:

ഒരു സൈക്കിളിൽ ചക്രം 10 പ്രാവശ്യം കറങ്ങുമ്പോൾ 32 മീറ്റർ ദൂരം സഞ്ചരിക്കുന്നു . എങ്കിൽ 40 കിലോമീറ്റർ ദൂരം സഞ്ചരിക്കുന്നതിന് എത്ര പ്രാവശ്യം കറങ്ങേണ്ടിവരും?

A12250

B1250

C12800

D12500

Answer:

D. 12500

Explanation:

10 പ്രാവശ്യം കറങ്ങുമ്പോൾ 32 മീറ്റർ സഞ്ചരിക്കുകയാണെങ്കിൽ ഒരു മീറ്റർ സഞ്ചരിക്കാൻ 10/32 തവണ കറങ്ങണം. 32 മീറ്റർ = 10 1 മീറ്റർ = 10/32 40 കിലോമീറ്റർ = 40000 മീറ്റർ അങ്ങനെയെങ്കിൽ 40000 മീറ്റർ സഞ്ചരിക്കാൻ 40000 x 10/32 = 12500


Related Questions:

ഒരേ നീളമുള്ള രണ്ട് ട്രെയിനുകൾ യഥാക്രമം മണിക്കൂറിൽ 46 കിലോമീറ്ററും മണിക്കൂറിൽ 36 കിലോമീറ്ററും വേഗതയിൽ ഒരേ ദിശയിലേക്ക് നീങ്ങുന്നു. വേഗതയേറിയ ട്രെയിൻ 36 സെക്കൻഡിനുള്ളിൽ വേഗത കുറഞ്ഞ ട്രെയിനിനെ മറികടക്കുന്നു. ഓരോ ട്രെയിനിന്റെയും നീളം എത്രയാണ്?

ഒരാൾ 20 മീറ്റർ ഉയരമുള്ള ഒരു തൂണിൽ കയറാൻ ശ്രമിക്കുന്നു. ഒരു മിനിറ്റിൽ അയാൾം 3 മീറ്റർ മുകളിലേക്ക് കയറുമെങ്കിലും രണ്ട് മീറ്റർ താഴോട്ടിറങ്ങും. എത്രാമത്തെ മിനിറ്റിൽ അയാൾ മുകളിലെത്തും?

മീനു തന്റെ യാത്രയുടെ 3/4 ഭാഗം ബസ്സിലും ബാക്കിയുള്ള 5 കി.മീ. ഓട്ടോയിലുമാണ് സഞ്ചരിച്ചത്. എങ്കിൽ മീനു ആകെ എത്ര കിലോമീറ്റർ യാത്ര ചെയ്തു ?

54 km/hr വേഗത്തിൽ സഞ്ചരിക്കുന്ന 140 മീ നീളമുള്ള ട്രെയിൻ 160 മീ നീളമുള്ള പാലം കടന്നു പോകാൻ എത്ര സമയം എടുക്കും ?

മണിക്കുറിൽ 90 കിലോമീറ്റർ വേഗത്തിൽ ഓടുന്ന ഒരു വാഹനം 1 മിനിട്ടിൽ എത്ര ദൂരം ഓടും ?