Question:

2021ലെ വനിതാദിനം തിങ്കളാഴ്ച ആയാൽ 2021 ലെ ശിശുദിനം ഏത് ദിവസം ആണ് ?

Aശനി

Bവ്യാഴം

Cവെള്ളി

Dഞായർ

Answer:

D. ഞായർ

Explanation:

വനിതാദിനം മാർച്ച് 8 , ശിശുദിനം നവംബർ 14 മാർച്ച് നവംബർ ,ഏപ്രിൽ ജൂലൈ ,സെപ്റ്റംബർ ഡിസംബർ എന്നീ മാസങ്ങളുടെ കലണ്ടറുകൾ ഒരുപോലെ ആയിരിക്കും അതിനാൽ മാർച്ച് 8 തിങ്കളാഴ്ച ആയാൽ നവംബർ 8 തിങ്കളാഴ്ച തന്നെ ആയിരിക്കും അതിനാൽ നവംബർ 14 =നവംബർ 8 + 6= തിങ്കൾ + 6 = ഞായർ ആയിരിക്കും OR മാർച്ച് 8 മുതൽ നവംബർ 14 വരെ 251 ദിവസം ഉണ്ട് 251 ദിവസത്തിൽ 6 ഒറ്റ ദിവസം ഉണ്ട് അതായത് 2021 മാർച്ച് 8 തിങ്കൾ ആയാൽ 2021 നവംബർ 14 = തിങ്കൾ + 6 = ഞായർ


Related Questions:

ഒരു മാസത്തിലെ ഏഴാം ദിവസം വെള്ളിയാഴ്ചയേക്കാൾ മൂന്ന് ദിവസം മുമ്പാണെങ്കിൽ, മാസത്തിലെ പത്തൊൻപതാം ദിവസം ഏത് ദിവസമായിരിക്കും?

നാളെയുടെ പിറ്റേന്ന് വ്യാഴാഴ്ചയാണെങ്കിൽ, ഇന്നലെയുടെ രണ്ട് ദിവസം മുമ്പ് ഏത് ദിവസമായിരുന്നു?

ഒരാൾ സർക്കാർ സർവ്വീസിൽ നിന്ന് 31/3/2021 ൽ വിരമിച്ചു. ആയാൽ 25/09/2000 ത്തിൽ - സർവ്വീസ് ആരംഭിച്ചുവെങ്കിൽ ആകെ സർവ്വിസ് എത്ര വർഷം എത്ര മാസം എത്ര ദിവസം ആയിരിക്കും ?

ഇന്നലെ തൊട്ടു മുമ്പുള്ള ദിവസം ചൊവ്വാഴ്ച ആണെങ്കിൽ നാളെ കഴിഞ്ഞുള്ള രണ്ടാമത്തെ ദിവസം എന്തായിരിക്കും ?

2004 ജനുവരി 1 ഞായറാഴ്ച ആയിരുന്നു വെങ്കിൽ 31.12.2004 ഏത് ദിവസമാകുമായിരുന്നു?