Question:
ഒരു ബാഹ്യബലമില്ല എങ്കിൽ ഒരു വ്യൂഹത്തിന്റെ ആകെ ആക്കം സ്ഥിരമായിരിക്കും. ഇതാണ് :
Aപാസ്കൽ നിയമം
Bബോയിൽ സ് നിയമം
Cബെർണോലിസ് നിയമം
Dആക്ക സംരക്ഷണ നിയമം
Answer:
D. ആക്ക സംരക്ഷണ നിയമം
Explanation:
- ആക്കം - ചലിച്ചുകൊണ്ടിരിക്കുന്ന വസ്തുക്കളുടെ മാസും പ്രവേഗവും കൂടുമ്പോൾ അവയ്ക്ക് ഉളവാക്കാൻ കഴിയുന്ന ആഘാതവും കൂടുന്നു . ഈ സവിശേഷ ഗുണമാണ് ആക്കം
- ആക്കം =മാസ് ×പ്രവേഗം
- p= mv
- യൂണിറ്റ് - kgm /s
- നിശ്ചലാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന ഏതൊരു വസ്തുവിന്റെയും ആക്കം പൂജ്യം ആയിരിക്കും
ആക്കസംരക്ഷണ നിയമം
- ഒരു ബാഹ്യബലമില്ലെങ്കിൽ ഒരു വ്യൂഹത്തിന്റെ ആകെ ആക്കം സ്ഥിരമായിരിക്കും
- M1V1+M2V2 = M1U1+M2U2
- കണ്ടെത്തിയത് - സർ ഐസക്ക് ന്യൂട്ടൺ