Question:

പ്രഭയ്ക്ക് 90 മീറ്റർ നാലര മിനിറ്റ് കൊണ്ട് നടക്കാൻ സാധിക്കുമെങ്കിൽ 225 മീറ്റർ നടക്കാൻ എത്ര സമയം വേണ്ടിവരും ?

A11 1/2 മിനിറ്റ്

B11 1/4 മിനിറ്റ്

C11 3/4 മിനിറ്റ്

D11 1/5 മിനിറ്റ്

Answer:

B. 11 1/4 മിനിറ്റ്

Explanation:

90 മീറ്റർ സഞ്ചരിക്കാൻ 4.5 മിനിറ്റ്. അപ്പോൾ ഒരു മിനിറ്റിൽ 20 മീറ്റർ സഞ്ചരിക്കും. 225 മീറ്റർ സഞ്ചരിക്കാൻ 225/20 =11 5/20 മിനിറ്റ് = 11 1/4 മിനിറ്റ്


Related Questions:

ഒരു ബസ് 10 m/s വേഗതയിൽ നീങ്ങുന്നു. ഒരു സ്കൂട്ടർ 100 സെക്കൻഡിൽ ബസിനെ മറികടക്കാൻ ആഗ്രഹിക്കുന്നു. ബസ് സ്കൂട്ടറിൽ നിന്ന് 1 കിലോമീറ്റർ അകലെയാണെങ്കിൽ, സ്കൂട്ടർ എത്ര സ്പീഡിൽ ബസിനെ പിന്തുടരണം?

ഒരു കാർ യാത്രയുടെ ആദ്യ 1/2 ഭാഗം 10 km/hr വേഗതയിലും അടുത്ത 1/2 ഭാഗം 30 km/hr വേഗതയിലും സഞ്ചരിക്കുന്നു . യാത്രയുടെ ശരാശരി വേഗത എത്രയാണ് ?

രാവിലെ 9 മണിക്ക് സ്റ്റേഷൻ A യിൽ നിന്ന് സ്റ്റേഷൻ B യിലേക്ക് മണിക്കൂറിൽ 70 കിലോമീറ്റർ വേഗതയിൽ, ഒരു ട്രെയിൻ പുറപ്പെടുന്നു. 2 മണിക്കൂറിന് ശേഷം, മറ്റൊരു ട്രെയിൻ സ്റ്റേഷൻ B യിൽ നിന്ന് സ്റ്റേഷൻ A യിലേക്ക് മണിക്കൂറിൽ 20 കിലോമീറ്റർ വേഗതയിൽ പുറപ്പെടുന്നു. രണ്ട് സ്റ്റേഷനുകൾ തമ്മിലുള്ള ദൂരം 320 കിലോമീറ്ററാണെങ്കിൽ, ഏത് സമയത്താണ് ട്രെയിനുകൾ ഒരുമിച്ചെത്തുന്നത്?

A man can go 30km/hr in upstream and 32km/hr in downstreams. Find the speed of man in still water.

ഒരു വസ്തു 4 സെക്കന്റിൽ 30 മീ, സഞ്ചരിക്കുന്നു. തുടർന്ന് 6 സെക്കന്റിൽ മറ്റൊരു 70 മീ. സഞ്ചരിക്കുന്നു. വസ്തുവിന്റെ ശരാശരി വേഗത എന്താണ്?