Question:

രാജുവും ടോമും ചേർന്ന് 10 ദിവസം കൊണ്ട് ഒരു ജോലി പൂർത്തിയാക്കും. ടോമും അപ്പുവും ചേർന്ന് 12 ദിവസത്തിനുള്ളിൽ ജോലി ചെയ്യാൻ കഴിയും. അപ്പുവും രാജുവും ചേർന്ന് 15 ദിവസം കൊണ്ട് ജോലി പൂർത്തിയാക്കും. മൂന്നുപേരും ഒരുമിച്ച് പ്രവർത്തിച്ചാൽ എത്ര ദിവസം കൊണ്ട് അവർ ജോലി പൂർത്തിയാക്കും?

A4.5 day

B8 days

C9.5 days

D4 days

Answer:

B. 8 days

Explanation:

ആകെ ജോലി= LCM (10,12,15)=60 രാജുവിൻ്റെയും ടോമിൻ്റെയും കാര്യക്ഷമത= 60/10 = 6 ടോമിൻറെയും അപ്പുവിൻ്റെയും കാര്യക്ഷമത= 60/12 = 5 അപ്പുവിൻ്റെയും രാജുവിൻ്റെയും കാര്യക്ഷമത= 60/15 = 4 {രാജു+ ടോം+ ടോം + അപ്പു+ അപ്പു+ രാജു} ഇവരുടെ കാര്യക്ഷമത= 15 2(രാജു+ ടോം+ അപ്പു) ഇവരുടെ കാര്യക്ഷമത = 15 രാജു+ ടോം+ അപ്പു ഇവരുടെ കാര്യക്ഷമത= 15/2 മൂന്നുപേരും കൂടെ ജോലി ചെയ്യാൻ എടുക്കുന്ന സമയം = ആകെ ജോലി/കാര്യക്ഷമത = 60/(15/2) = 8 ദിവസം


Related Questions:

ഒരു ജോലി A-യ്ക്ക് 5 ദിവസം കൊണ്ടും B-യ്ക്ക് 20 ദിവസം കൊണ്ടും തീർക്കാൻ കഴിയും. അതേ ജോലി A-യും B-യുംകൂടി ഒരുമിച്ച് ചെയ്താൽ എത ദിവസംകൊണ്ട് തീർക്കാൻ കഴിയും?

8 പേർ 6 ദിവസം കൊണ്ട് ചെയ്തു തീർക്കുന്ന ഒരു ജോലി 3 പേർ എത്ര ദിവസം കൊണ്ട് ചെയ്തു തീർക്കും?

നാല് ആളുകൾ ചേർന്ന് ഒരു ജോലി 8 മണിക്കൂർ കൊണ്ട് പൂർത്തിയാക്കും. ജോലി ആരംഭിച്ച് 2 മണിക്കൂർ കഴിഞ്ഞപ്പോൾ രണ്ടുപേർകൂടി അവരോടൊപ്പം ചേർന്നു. ഇനി ജോലി തീർക്കാൻ എത്ര മണിക്കൂർ കൂടി വേണം?

ഒരു നിശ്ചിത എണ്ണം ജോലിക്കാർ 100 ദിവസം കൊണ്ട് ചെയ്ത് തീർക്കുന്ന ജോലി 10 ജോലിക്കാരുടെ കുറവുണ്ടായാൽ 10 ദിവസം കൂടി ചെയ്താൽ മാത്രമേ പൂർത്തിയാവുകയുള്ളൂ. എങ്കിൽ ജോലിക്കാരുടെ എണ്ണമെത്ര ?

A, B, C എന്നിവരുടെ കാര്യക്ഷമത ആനുപാതികമായി 2: 3: 5 ആണ്. Aക്ക് 50 ദിവസത്തിനുള്ളിൽ ഒരു പ്രവൃത്തി പൂർത്തിയാക്കാൻ കഴിയും. എല്ലാവരും 5 ദിവസം ഒരുമിച്ച് പ്രവർത്തിക്കുന്നു, തുടർന്ന് C ജോലി ഉപേക്ഷിച്ചു, A, B എന്നിവർക്ക് ഒരുമിച്ച് എത്ര ദിവസത്തിനുള്ളിൽ ശേഷിക്കുന്ന ജോലി പൂർത്തിയാക്കാൻ കഴിയും?