Question:

51 കുട്ടികളുള്ള ഒരു ക്ലാസ്സിലെ 21 -ാം റാങ്കുകാരനാണ് രവി എങ്കിൽ പിന്നിൽ നിന്ന് എത്രാമത്തെ സ്ഥാനത്താണ് രവി ?

A30

B22

C31

D29

Answer:

C. 31

Explanation:

51 കുട്ടികളുള്ള ഒരു ക്ലാസ്സിലെ 21 -ാം റാങ്കുകാരനാണ് രവി എങ്കിൽ രവിയുടെ പിന്നിലേക്ക് 30 കുട്ടികൾ ഉണ്ടായിരിക്കും . അതുകൊണ്ട് രവി പിന്നിൽ നിന്നും 31 -ാം റാങ്കുകാരനായിരിക്കും


Related Questions:

44 പേർ ഒരു വരിയിൽ നിൽക്കുന്നു. രാജു മുന്നിൽ നിന്നും 36-ാ മത്തെ കുട്ടിയാണ്. ഗോപി പിന്നിൽനിന്നും 36-ാ മത്തെ കുട്ടിയും. രണ്ടുപേരുടെയും ഇടയ്ക്ക് എത്ര കുട്ടികളുണ്ട് ?

ഒരു പരീക്ഷയിൽ ഹീരക് പ്രീതിയെകാളും മാർക്ക് ഉണ്ടെങ്കിലും റീനയുടെ അത്രയും മാർക്കില്ല .സീമയ്ക്ക് മോഹിനിയുടെ അത്രയും മാർക്കില്ലെങ്കിലും റീനയെയും ഷീലയെയും അവൾ പിന്നിലാക്കി. കൂട്ടത്തിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയത് ആര്?

ഒരു ക്ലാസ്സിൽ അനന്തുവിന്റെ റാങ്ക് മുൻപിൽ നിന്നും 17-ാ മതും പുറകിൽ നിന്ന് 28-ാ മതുമാണ്. ക്ലാസ്സിലെകുട്ടികളുടെ എണ്ണമെത്ര ?

ഒരു സിനിമയുടെ ടിക്കറ്റ് എടുക്കുന്നതിനുള്ള ക്യൂവിൽ, ഞാൻ മുമ്പിൽ നിന്നും പുറകിൽ നിന്നും 11-ാമതാണ്. എങ്കിൽ ക്യൂവിൽ എത്ര പേർ ?

1, 2, 6, 3, 5, 2, 4, 9 എന്നീ സംഖ്യകളെ ആരോഹണ രീതിയിൽ ക്രമപ്പെടുത്തിയാൽ, എത്ര സംഖ്യകൾ അതേ സ്ഥാനത്ത് നിലനിൽക്കും ?