App Logo

No.1 PSC Learning App

1M+ Downloads

ഒരു രാജ്യത്തിന്റെ ധനകാര്യ അതോറിറ്റിയാണ് ആ രാജ്യത്തിന്റെ കറൻസിയുടെ വിനിമയ നിരക്ക് നിശ്ചയിക്കുന്നതെങ്കിൽ അതിനു പറയുന്ന പേര് ?

Aസ്ഥിര വിനിമയ നിരക്ക്

Bഅയവുള്ള വിനിമയ നിരക്ക്

Cഇതൊന്നുമല്ല

Dമാനേജിഡ് ഫ്ലോട്ടിങ്

Answer:

A. സ്ഥിര വിനിമയ നിരക്ക്

Read Explanation:

സ്ഥിര വിനിമയനിരക്ക്: 

  • സ്ഥിര വിനിമയനിരക്ക് സമ്പ്രദായമനുസരിച്ച് വിനിമയനിരക്ക് ഒരു രാജ്യത്തിലെ കേന്ദ് ബാങ്കോ ഗവൺമെന്റോ നിർണ്ണയിക്കുന്നു.
  • സ്ഥിര വിനിമയ നിരക്ക് പെഗ്ഡ് വിനിമയ നിരക്ക് (pegged exchange rate) എന്നും അറിയപ്പെടുന്നു.
  • വിവിധതരത്തിലുള്ള പ്രവർത്തനങ്ങളുടെ ഫലമായി വിനിമയ നിരക്കിൽ വ്യതിയാനം സംഭവിക്കുമ്പോൾ കേന്ദ്രബാങ്ക് ഇടപെട്ട് അവയെ സന്തുലിതാ വസ്ഥയിൽ എത്തിക്കുന്നു.
  • സ്ഥിര വിനിമയ നിരക്ക് നിലനിർത്തുന്നതിന് കേന്ദ്ര ബാങ്കിന്റെ ഇടപെടൽ പെഗ്ഗിങ് (pegging) എന്ന് അറിയപ്പെടുന്നു.
  • സ്ഥിരവിനിമയനിരിക്ക് നിലനിർത്തുന്നതിന് കേന്ദ്രബാങ്ക് വിദേശ നാണയം വിദേശവിനിമയ കമ്പോളത്തിൽ നിന്ന് വാങ്ങുകയോ വില്ക്കുകയോ ചെയ്യുന്നു.
  • സ്ഥിരവിനിമയനിരക്ക് എന്നത് ഗവൺമെന്റിന്റെ വിദേശനയത്തിന്റെ കൂടി ഭാഗമാണ്.
  • അതിനാൽ വിദേശനയങ്ങളിലുള്ള മാറ്റങ്ങൾക്കനുസരിച്ച് വിനിമയ നിരക്കിന് വ്യതിയാനം സംഭവിക്കാം.

Related Questions:

കേന്ദ്ര സർക്കാർ നോട്ട് പിൻവലിച്ചതിന് അനുകൂലമായി നിയമസഭയിൽ പ്രമേയം പാസ്സാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം ഏത് ?

ഇന്ത്യയില്‍ കറന്‍സിനോട്ട് ആദ്യമായി പ്രിന്റ് ചെയ്തത് ആരുടെ ഭരണകാലത്താണ്?

ഇന്ത്യൻ കറൻസി നോട്ടിൻ്റെ പാനലിൽ അച്ചടിച്ചിരിക്കുന്ന ആദ്യ ഭാഷ ഏതാണ് ?

ആരുടെ ജന്മശതാബ്ദിയുടെ സ്മരണാർത്ഥമാൻ ഇന്ത്യൻ ധനകാര്യ മന്ത്രാലയം 100 രൂപ നാണയം പുറത്തിറക്കിയത് ?

ഇന്ത്യയിൽ കള്ളപ്പണം തടയുന്നതിനായി നോട്ടുനിരോധനം പ്രഖ്യാപിച്ചതെന്ന് ?