Question:

ഒരു സമചതുരത്തിന്റെ വികർണ്ണത്തിന്റെ നീളം 4 സെ. മീ. ആയാൽ അതിന്റെ ഒരു വശത്തിന്റെ നീളം എത്ര ?

A4 സെ. മീ.

B2 സെ. മീ.

C4√2 സെ. മീ.

D2√2 സെ. മീ.

Answer:

D. 2√2 സെ. മീ.

Explanation:

സമചതുരത്തിന്റെ ഒരു വശം a ആയാൽ പൈതഗോറസ് തിയറം അനുസരിച്ചു പാദം² + ലംബം² = കർണം² കർണം² = a² + a² = 2a² കർണം = a√2 സമചതുരത്തിന്റെ വികർണ്ണത്തിന്റെ നീളം = a√2 = 4 വശത്തിന്റെ നീളം = a = 4/√2 = (2 × 2)/ √2 = 2√2


Related Questions:

രണ്ട് വൃത്തസ്തംഭങ്ങളുടെ വ്യാപ്തങ്ങളുടെ അംശബന്ധം 1 : 3 ഉം ഉയരങ്ങൾ തമ്മിലുള്ള അംശബന്ധം 3 : 4 ഉം ആയാൽ പാദ ആരങ്ങൾ തമ്മിലുള്ള അംശബന്ധം എത്ര?

ഒരു വൃത്തസ്തൂപികയുടെ ഉയരവും, ചരിഞ്ഞ ഉയരവും യഥാക്രമം 20 സെന്റിമീറ്ററും 25 സെന്റിമീറ്ററുമാണ്, വൃത്തസ്തൂപികയുടെ വ്യാപ്തം കണ്ടെത്തുക.

ഒരു സിലിണ്ടറിന്റെ വ്യാപ്തം 12560 cm3, ഉന്നതി 40 സെൻറീമീറ്റർ ആയാൽ വ്യാസമെന്ത്?

What should be the measure of the diagonal of a square whose area is 162 cm ?

ഒരു ചതുരത്തിന്റെ വീതി 10 സെ.മീ. വിസ്തീർണ്ണം 200 ചതുരശ്ര സെ.മീ. ആയാൽ നീളം: