Question:

ഒരു സമചതുരത്തിന്റെ വശം ½ ആയി കുറഞ്ഞാൽ അതിന്റെ ചുറ്റളവിലും പരപ്പളവിലും വരുന്ന മാറ്റം എന്ത് ?

Aചുറ്റളവ് ½ ഉം പരപ്പളവ് ¼ ഉം ആയി കുറയുന്നു.

Bചുറ്റളവ് ½ ഉം പരപ്പളവ് ½ ഉം ആയി കുറയുന്നു.

Cചുറ്റളവ് ¼ ഉം പരപ്പളവ് ¼ ഉം ആയി കുറയുന്നു.

Dചുറ്റളവ് ¼ ഉം പരപ്പളവ് ½ ഉം ആയി കുറയുന്നു.

Answer:

A. ചുറ്റളവ് ½ ഉം പരപ്പളവ് ¼ ഉം ആയി കുറയുന്നു.

Explanation:

വശത്തിൻ്റെ നീളം X ആയി കണക്കാക്കുക. ചുറ്റളവ്=4X, പരപ്പളവ് = X² സമചതുരത്തിന്റെ വശം ½ ആയി കുറഞ്ഞാൽ വശത്തിൻെറ നീളം= X/2 ചുറ്റളവ്= 4 × X/2 = 2X പരപ്പളവ് = (X/2)² = X²/4 ചുറ്റളവ് ½ ഉം പരപ്പളവ് ¼ ഉം ആയി കുറയുന്നു


Related Questions:

തുല്യനീളമുള്ള കമ്പുകൊണ്ടുണ്ടാക്കിയ ഒരു ത്രികോണത്തിന്റെ ചുറ്റളവ് 6 cm ആയാൽ ഓരോ വശത്തിന്റെയും നീളം എത്ര?

ചുറ്റളവ് 30 സെ.മീ. ആയ ചതുരാകൃതിയിലുള്ള ഒരു കാർഡിൻ്റെ നീളത്തിൻ്റെ 2 മടങ്ങ് വീതിയുടെ 3 മടങ്ങിനോട് തുല്യമാണ്. അതിൻറെ വീതി എത്ര ?

ഒരു ക്ലാസ്സ് മുറിയുടെ നീളം 7 മീറ്ററും വീതി 5 മീറ്ററും ആയാൽ ചുറ്റളവ് എത്ര?

ഒരു ചതുരത്തിന്റെ വീതിയുടെ ഇരട്ടിയാണ് നീളം. അതിന്റെ വിസ്തീർണം 128 ച.മീ. നീളമെന്ത്?

തുല്യവശങ്ങളും തുല്ല്യകോണുകളുമുള്ള ചതുർഭുജം ഏത് ?