Question:

"ഒരു മാസം കൂടെ പിടിച്ചു നില്ക്കാൻ കഴിയുമായിരുന്നുവെങ്കിൽ രാജ്യം അവരുടെ നിയന്ത്രണത്തിലായേനെ" - ആരുടെ വാക്കുകൾ ?

Aവില്യം ബെന്റിക് പ്രഭു

Bടി.എച്ച്‌. ബേബർ

Cകെ.സുരേഷ് സിംഗ്

Dകനോലി പ്രഭു

Answer:

B. ടി.എച്ച്‌. ബേബർ

Explanation:

കുറിച്യർ കലാപം:

  • കുറിച്യർ കലാപം നടന്ന വർഷം : 1812 മാർച്ച് 25
  • വടക്കൻ വയനാട്ടിൽ നടന്ന ഒരു കാർഷിക കലാപമായിരുന്നു : കുറിച്യർ കലാപം
  • ദക്ഷിണേന്ത്യയിൽ നടന്ന ഏക ഗിരിവർഗ്ഗ കലാപമാണ് : കുറിച്യർ കലാപം
  • കുറിച്യർ കലാപത്തിന് നേതൃത്വം നൽകിയത് : രാമൻ നമ്പി
  • കുറിച്യർ കലാപത്തിന്റെ മുദ്രാവാക്യം : വട്ടത്തൊപ്പിക്കാരെ നാട്ടിൽ നിന്നും പുറത്താക്കുക
  • ബ്രിട്ടീഷുകാരുടെ നികുതി വ്യവസ്ഥയ്ക്കെതിരെ നടന്നതായിരുന്നു : കുറിച്യർ ലഹള
  • കുറിച്യർ കലാപത്തിൽ കുറിച്യറെ കൂടാതെ പങ്കെടുത്ത ആദിവാസി വിഭാഗമാണ് : കുറുമ്പർ

 

കുറിച്യർ കലാപത്തിന്റെ കാരണങ്ങൾ:

  • ബ്രിട്ടീഷുകാർ അധിക നികുതി ചുമത്തിയത്
  • നികുതി പണമായി അടയ്ക്കാൻ നിർബന്ധിച്ചത്
  • നികുതി അടയ്ക്കാൻ കഴിയാത്തവരുടെ കൃഷിഭൂമി ബ്രിട്ടീഷുകാർ പിടിച്ചെടുത്തത്
  • പ്ലാക്ക ചന്തു, ആയിരം വീട്ടിൽ കൊന്തപ്പൻ, രാമൻ നമ്പി തുടങ്ങിയവർ ഏറ്റുമുട്ടലിൽ വധിക്കപ്പെടുകയും, മറ്റൊരു പ്രമുഖ നേതാവായ വെൺകലോൺ കേളുവിനേ തൂക്കിലേറ്റുകയും ചെയ്തു.
  • വയനാട്ടിലെ ആദിവാസി വിഭാഗങ്ങളായ കുറിച്യർ, കുറുമ്പർ എന്നിവരുടെ കയ്യിൽ നിന്നും നികുതിയായി സാധനങ്ങൾ ആയിരുന്നു ബ്രിട്ടീഷുകാർ വാങ്ങിക്കൊണ്ടിരുന്നത്.
  • എന്നാൽ ഇവരുടെ കയ്യിൽ നിന്നും നികുതിപ്പണം ആയി വാങ്ങിക്കാൻ ബ്രിട്ടീഷുകാർ പുതുതായി ഉത്തരവിറക്കി.
  • ഇതിനെതിരെ കുറിച്യർ വിഭാഗം നടത്തിയ കലാപമാണ് കുറിച്യർ കലാപം എന്നറിയപ്പെടുന്നത്.
  • തോമസ് വാർഡൻ എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥനായിരുന്നു ഈ നികുതി ഭാരം ഇവർക്കിടയിൽ അടിച്ചേൽപ്പിച്ചത്
  • സുൽത്താൻബത്തേരിയിലും മാനന്തവാടിയിലും ഉണ്ടായിരുന്ന ബ്രിട്ടീഷ് സേനയെ കുറിച്യർ വിഭാഗക്കാർ തങ്ങളുടെ കയ്യിലുണ്ടായിരുന്ന ആയുധങ്ങളുപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചു.
  • എന്നാൽ ബ്രിട്ടീഷുകാർ കേരളം വഴിയും, മൈസൂർ വഴിയും ആദിവാസി വിഭാഗങ്ങളെ അടിച്ചമർത്താൻ ബ്രിട്ടീഷ് സൈന്യത്തെ അയച്ചു.
  • ബ്രിട്ടീഷ് ആധിപത്യത്തിന് എതിരായി മലബാറിൽ പൊട്ടിപ്പുറപ്പെട്ട ആദ്യകാല കലാപങ്ങളിൽ ഏറ്റവും ഒടുവിലത്തേത് എന്ന് പറയാവുന്ന കലാപമാണ് കുറിച്യർ കലാപം
  • 1812 മാർച്ച് 25ന്, മല്ലൂർ എന്ന സ്ഥലത്ത് വെച്ച് കുറിച്യരും കുറുമ്പരും ഒരു സമ്മേളനം കൂടി.
  • ബ്രിട്ടീഷുകാരെ എങ്ങനെയും എന്ന പരാജയപ്പെടുത്തണം ഉദ്ദേശത്തോടു കൂടിയാണ് ഈ ഒരു സമ്മേളനം കൂടിയത്.
  • എന്നാൽ ബ്രിട്ടീഷുകാർ ഇവരുടെ കലാപം അടിച്ചമർത്തി.
  • 1812 മെയ് 8ന് കുറിച്യർ കലാപം അടിച്ചമർത്തപ്പെട്ടു.
  • 'ഒരു മാസം കൂടി പിടിച്ചു പിടിച്ചു നിൽക്കാൻ കലാപകാരികൾക്ക് കഴിയുമായിരുന്നെങ്കിൽ, രാജ്യം അവരുടെ നിയന്ത്രണത്തിൽ ആയേനെ' എന്ന് കുറിച്യർ കലാപത്തെക്കുറിച്ച് അഭിപ്രായപ്പെട്ടത് : ടി എച്ച് ബാബർ
  • 'കുറിച്യരുടെ ജീവിതവും സംസ്കാരവും' എന്ന പുസ്തകം രചിച്ചത് : കുമാരൻ വയലേരി

Related Questions:

ബംഗാൾ വിഭജനം നടന്ന വർഷം ഏത് ?

പ്ലാസി യുദ്ധം നടന്ന വർഷം ഏത് ?

'കപ്പലോട്ടിയ തമിഴൻ' എന്ന പേരിൽ അറിയപ്പെടുന്നതാര് ?

കേരളത്തിൽ ബ്രിട്ടീഷുകാരുടെ പ്രത്യക്ഷഭരണത്തിലുണ്ടായിരുന്ന മേഖല ?

താഴെ കൊടുത്തവയിൽ ബന്ധമില്ലാത്തവ കണ്ടെത്തുക: