Challenger App

No.1 PSC Learning App

1M+ Downloads
IFSC means

AIndian Financial System Code

BInternational Financial Security Code

CIndian Financial System Control

DIndian Financial Security Code

Answer:

A. Indian Financial System Code

Read Explanation:

ഇന്ത്യൻ ഫിനാൻഷ്യൽ സിസ്റ്റം കോഡ് (IFSC)


  • ഓൺലൈനായി ഫണ്ട്‌ ട്രാൻസ്ഫർ ചെയ്യാൻ സഹായിക്കുന്ന 11 പ്രതീകങ്ങളുള്ള ആൽഫ നൂമറിക് കോടാണിത്.

ഐ . എഫ് . എസ് . സി . കോഡിലെ അക്കങ്ങൾ


  • ഈ കോഡിലെ ആദ്യ 4 അക്കങ്ങൾ ബാങ്കിന്റെ പേരിനെ സൂചിപ്പിക്കുന്നു.
  • തുടർന്ന് വരുന്ന 0 എല്ലാ ബാങ്കുകൾക്കും ഒരുപോലെ തന്നെയാണ്.
  • തുടർന്ന് വരുന്ന 6 അക്കങ്ങളാണ് ബാങ്ക് ശാഖയെ പ്രതിനിധാനം ചെയ്യുന്നത്.


  • അക്ഷരങ്ങളും അക്കങ്ങളും സംയോജിപ്പിക്കുന്ന ഈ കോഡ് ആർ. ബി. ഐ ബാങ്ക് ശാഖകൾക്ക് നൽകുന്നത്.
  • അയയ്ക്കുന്ന പണം കൃത്യമായി നിർദ്ധിഷ്ട ബാങ്കിലെ നിർദ്ധിഷ്ട അക്കൗണ്ടിലെത്തുന്നു.
  • ഐ. എഫ്. എസ്. സി യ്ക്ക് മുൻപ് ഒരാളുടെ അക്കൗണ്ടിൽ നിന്ന് മറ്റൊരാളുടെ അക്കൗണ്ടിലേക്ക് പണമയയ്ക്കുക എന്നത് വളരെ ദീർഘമായ പ്രക്രിയ ആയിരുന്നു. ഇതിനു ഉപഭോക്താവ് ആദ്യം സ്വന്തം അക്കൗണ്ടിൽ പണം നിക്ഷേപിച്, നിർദ്ധിഷ്ട ഫോം പൂരിപ്പിച്ച് പണം അയയ്‌ക്കേണ്ട വ്യക്തിയുടെ അക്കൗണ്ട് ശാഖയിൽ സമർപ്പിണമായിരുന്നു.


ഐ. എഫ്. എസ്. സി. യുടെ പ്രയോജനങ്ങൾ


  • ഐ. എഫ്. എസ്. സി. യുടെ സഹായത്തോടെ ഇടപാട് വേഗം വർധിച്ചു. രാജ്യാന്തര ഇടപാടുകൾ പോലും മിനിറ്റുകളിൽ പൂർത്തീകരിക്കൻ കഴിഞ്ഞു.
  • പണം കൈമാറുന്ന രീതിയിലേക്ക് ബാങ്കിംഗ് മേഖല വളർന്നു.
  • ഓരോ ബാങ്കിനും അതിന്റെ ബ്രാഞ്ചുകൾക്കും വ്യത്യസ്ത കോഡുകൾ ആയതുകൊണ്ട് തന്നെ ഇടപാടുകളിലെ പാളിച്ചകൾ കുറയ്ക്കാനായി.
  • ഇന്ത്യയിലെ ബാങ്കിംഗ് റെഗുലേറ്ററായ റിസർവ് ബാങ്ക് ആണ് ഐ. എഫ്. എസ്. സി. യ്ക്ക് പിന്നിലെയും ബുദ്ധികേന്ദ്രം. ഓരോ ഇടപാടിന്റെയും സുരക്ഷയും കൃത്യതയും കേന്ദ്ര ബാങ്ക് ഐ. എഫ്. എസ്. സി. വഴി ഉറപ്പു വരുത്തുന്നു.

Related Questions:

കേന്ദ്ര ധനമന്ത്രാലയത്തിന് കീഴിൽ വരുന്ന ഡിപ്പാർട്ട്മെന്റ് ഓഫ് ഇൻവെസ്റ്റ്മെന്റ് ആൻഡ് പബ്ലിക് അസറ്റ് മാനേജ്മെന്റുമായി (DIPAM) ബന്ധപ്പെട്ട പ്രധാന പ്രവർത്തന മേഖലയല്ലാത്ത് താഴെ പറയുന്നവയിൽ ഏതാണ് ? 

1. തന്ത്രപരമായ നിക്ഷേപം വിറ്റഴിക്കൽ

II. പൊതുമേഖലാ ബാങ്കുകളുടെ പുനഃമൂലധനവൽക്കരണം.

III. ന്യൂനപക്ഷ ഓഹരി വിൽപ്പന.

IV. ആസ്തി ധനസമ്പാദനം. 

താഴെ തന്നിട്ടുള്ളവയിൽ വാണിജ്യബാങ്കുകളുടെ ധർമ്മങ്ങളിൽ ഉൾപ്പെടുന്നത് ഏത് ?
ഇമ്പീരിയൽ ബാങ്കിന്റെ ഇപ്പോഴത്തെ പേരെന്ത് ?
കേരളത്തിലെ ആദ്യത്തെ സ്വകാര്യ ബാങ്ക് ഏത്?

ഇന്ത്യയിലെ ട്രഷറി ബില്ലുകളിൽ ഏതാണ് ശരി ?

1. സംസ്ഥാന സർക്കാരാണ് ട്രഷറി ബില്ലുകൾ നൽകുന്നത്.

II. കോൾ ലോണുകളെ അപേക്ഷിച്ച് ട്രഷറി ബില്ലുകൾക്ക് ലിക്വിഡ് കുറവാണ്.

III. ട്രഷറി ബില്ലുകൾ നൽകാൻ കേന്ദ്ര സർക്കാരിന് മാത്രമേ കഴിയൂ.

IV. ബാങ്കുകൾ നിയമപരമായ ലിക്വിഡിറ്റി അനുപാതത്തിൽ ഉൾപ്പെടുത്തുന്നതിന് ട്രഷറി ബില്ലുകൾ യോഗ്യമല്ല.