Question:

1904 ൽ രാജ രവിവർമ്മക്ക് കൈസർ - ഇ - ഹിന്ദ് , രാജാ എന്നി ബഹുമതികൾ നൽകിയത് ആരാണ് ?

Aവിക്ടോറിയ രാഞ്ജി

Bഎലിസബത്ത് രാഞ്ജി

Cകഴ്സൺ പ്രഭു

Dതോമസ് ഗ്രീൻഹിൽ

Answer:

C. കഴ്സൺ പ്രഭു

Explanation:

രാജാ രവിവർമ്മ

  • 'രാജാക്കന്മാർക്കിടയിലെ ചിത്രകാരനും ചിത്രകാരന്മാർക്കിടയിലെ രാജാവും' എന്ന് വിശേഷിപ്പിക്കപ്പെടുന്നു.
  • 1848 ഏപ്രിൽ 28 ന് കിളിമാനൂർ കൊട്ടാരത്തിൽ ജനിച്ചു
  • തിയഡോർ ജെൻസൻ എന്ന ഡച്ച് ചിത്രകാരനിൽ നിന്നാണ് എണ്ണച്ചായ രചനാ സമ്പ്രദായം പഠിച്ചത്.
  • 1885 ൽ മൈസൂർ രാജാവ് രവിവർമ്മയെ കൊട്ടാരത്തിൽ ക്ഷണിച്ചുവരുത്തി ചിത്രങ്ങൾ വരപ്പിച്ചു.
  • കൊളമ്പസ് അമേരിക്ക കണ്ടുപിടിച്ചതിന്റെ ഓർമയ്‌ക്കായി 1893 ൽ നടന്ന ചിത്രപ്രദർശനത്തിൽ 10 രവിവർമച്ചിത്രങ്ങൾ പ്രദർശിപ്പിക്കുകയും അദ്ദേഹം സമ്മാനം നേടുകയും ചെയ്തു
  • ഈ ചിത്ര പ്രദർശനത്തിന് ശേഷമാണ് രാജാ രവിവർമ്മ ലോകപ്രശസ്തനായത്
  • 1904-ല്‍ കഴ്‌സണ്‍ പ്രഭു രവിവർമ്മയ്ക്ക് കൈസര്‍ ഇ ഹിന്ദ്‌ സ്വര്‍ണ മെഡല്‍ സമ്മാനിച്ചു.
  • അതോടെ ബ്രിട്ടീഷ്‌ സാമ്രാജ്യ സര്‍ക്കാരിന്റെ കൈസര്‍ ഇ ഹിന്ദ്‌ ബഹുമതി നേടിയ ആദ്യ ചിത്രകാരനായും അദേഹം മാറി.
  • തപാല്‍ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട രണ്ടാമത്തെ മലയാളിയാണ് രാജാരവിവർമ്മ (1971)

പ്രശസ്ത രവിവർമ ചിത്രങ്ങൾ 

  • ഹംസവും ദമയന്തിയും 
  • ഉത്തരേന്ത്യൻ വനിത
  • ശന്തനുവും സത്യവതിയും
  • ജടായുവധം
  • തമിഴ്‌ മഹിളയുടെ സംഗീതാലാപം
  • മാർത്ത് മറിയവും ഉണ്ണി ഈശോയും
  • സീതാസ്വയംവരം
  • പരുമല മാർ ഗ്രിഗോറിയസ്
  • സീതാപഹരണം
  • അച്ഛൻ അതാ വരുന്നു
  • മുല്ലപ്പൂ ചൂടിയ നായർ സ്ത്രീ
  • ശ്രീകൃഷ്ണജനനം
  • അർജ്ജുനനും സുഭദ്രയും
  • വീണയേന്തിയ സ്ത്രീ
  • കാദംബരി
  • ദത്താത്രേയൻ
  • അമ്മകോയീതമ്പുരാൻ
  • ശകുന്തളയുടെ പ്രേമവീക്ഷണം
  • മലബാർ മനോഹരി (മലബാർ സുന്ദരി)
  • ഹിസ്റ്റോറിക് മീറ്റിംഗ്
  • ദ്രൗപദി വിരാടസദസ്സിൽ

 


Related Questions:

കേരള സംഗീത നാടക അക്കാദമി സ്ഥിതി ചെയ്യുന്നത് എവിടെ ?

പാമ്പുകൾക്ക് മാളമുണ്ട് എന്ന ഗാനത്തിന്റെ സംഗീതസംവിധാനം നിർവ്വഹിച്ചതാര്? -

മനുഷ്യാതീതമായ കഴിവുകൾ ഉള്ള ഹനുമാനെ പോലെയുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കഥകളിയിലെ വേഷം ഏതാണ് ?

ആട്ടപ്രകാരം എന്ന ഗ്രന്ഥവുമായി ബന്ധപ്പെട്ട പ്രസ്താവന /പ്രസ്താവനകളിൽ ശരീയായത് തിരഞ്ഞെടുക്കുക.

 i) ചാക്യാർകൂത്തിന്റെ സാഹിത്യരൂപം, 

||) കൂടിയാട്ടം ആടുന്ന സമ്പ്രദായത്തെപ്പറ്റി വിവരിക്കുന്ന ഗ്രന്ഥം.

iii ) കഥകളിമുദ്രകളെപ്പറ്റി പ്രതിപാദിക്കുന്ന ഗ്രന്ഥം.

 iv) ഭരതമുനി എഴുതിയ ഗ്രന്ഥം.

 

താഴെ പറയുന്നവരിൽ സോപാന സംഗീതവുമായി ബന്ധപ്പെട്ടിരിക്കുന്നത് ആരാണ് ?