1933-ൽ, മഹാത്മാഗാന്ധി എല്ലാ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ നിന്നും പിന്മാറുകയും 12,504 മൈൽ ദൂരത്തിൽ രാജ്യവ്യാപകമായി പര്യടനം നടത്തുകയും ചെയ്തു. ഈ പര്യടനം അറിയപ്പെടുന്നത് :
Aജൻ ജാഗരൺ യാത്ര
Bദണ്ഡി യാത്ര
Cസമാജ് സമതാ യാത്ര
Dഹരിജൻ യാത്ര (പര്യടനം)
Answer:
D. ഹരിജൻ യാത്ര (പര്യടനം)
Read Explanation:
ഹരിജൻ യാത്ര (പര്യടനം)
1933-ൽ, മഹാത്മാഗാന്ധി എല്ലാ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ നിന്നും പിന്മാറുകയും 12,504 മൈൽ ദൂരത്തിൽ രാജ്യവ്യാപകമായി പര്യടനം നടത്തുകയും ചെയ്തു
ഇത് ഹരിജൻ യാത്ര എന്നറിയപ്പെടുന്നു
1933 നവംബർ 7 ന് വാർധയിൽ നിന്നാണ് ഗാന്ധിജി ഹരിജൻ യാത്ര ആരംഭിച്ചത്.
1933 നവംബർ മുതൽ 1934 ജൂലൈ വരെ ഈ പര്യടനം തുടർന്നു
1934ൽ ഹരിജൻ ഫണ്ട് ശേഖരണാർത്ഥം ഗാന്ധിജി കേരളത്തിലുമെത്തി
ഗാന്ധിജിയുടെ നാലാം കേരള സന്ദർശനമായിരുന്നു ഇത്
ജനുവരി 14ന് വടകരയിലെ ബാസൽ മിഷൻ സ്‌കൂൾ മൈതാനത്തുവച്ച് ഹരിജനങ്ങളുടെ ഉയർച്ചയ്‌ക്കായി കൗമുദി എന്ന ടീച്ചർ തന്റെ സ്വർണ്ണാഭരണങ്ങൾ ഊരി നൽകി.
ഈ ദാനത്തെ "നിന്റെ ത്യാഗമാണ് നിന്റെ ഏറ്റവും വലിയ ആഭരണം' എന്ന് ഗാന്ധിജി ഓട്ടോഗ്രാഫ് നൽകി ആദരിച്ചു
പിന്നീട് പയ്യന്നൂരിൽ അദ്ദേഹം ശ്രീനാരായണ ഹരിജൻ ആശ്രമം സന്ദർശിച്ചു.
ക്ഷേത്രപ്രവേശനത്തെ കുറിച്ച് ചർച്ച ചെയ്യാൻ കോഴിക്കോട് സാമൂതിരിയെയും അദ്ദേഹം കണ്ടു.
തുടർന്ന് തൃശൂർ, കൊച്ചി, കോട്ടയം എന്നിവിടങ്ങളിൽ സംസാരിച്ചശേഷം ജനുവരി 20ന് വർക്കല ശിവഗിരിയിൽ എത്തി.