App Logo

No.1 PSC Learning App

1M+ Downloads

1947ൽ .............. (രാജ്യത്ത്) ആണ് സിക്ക വൈറസ് രോഗം ആദ്യമായി കണ്ടെത്തിയത്. എന്നിരുന്നാലും 2021 ജൂലൈ 8 -ന് കേരളത്തിലെ ..............ജില്ലയിൽ നിന്നാണ് ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്.

Aഉഗാണ്ട, തിരുവനന്തപുരം

Bസിയറ ലിയോൺ,എറണാകുളം

Cസിയറ ലിയോൺ, തിരുവനന്തപുരം

Dബുറുണ്ടി,എറണാകുളം

Answer:

A. ഉഗാണ്ട, തിരുവനന്തപുരം

Read Explanation:

സിക്ക വൈറസ്

  • രോഗം ബാധിച്ച എഡീസ് ഇനം കൊതുകിന്റെ കടിയാണ് സിക്ക വൈറസ് രോഗം പകർത്തുന്നത്
  • പനി, ചുണങ്ങു, തലവേദന, ചുവന്ന കണ്ണുകൾ, പേശി വേദന, സന്ധി വേദന എന്നിവയാണ് സാധാരണ ലക്ഷണങ്ങൾ.
  • സികാ രോഗം ബാധിച്ചു മരണം സംഭവിച്ചതായി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല
  • രോഗബാധ തടയുവാനുള്ള ഫലപ്രദമായ മാർഗ്ഗം കൊതുകുനിർമ്മാർജ്ജനമാണ്. രോഗത്തിനെതിരെ ഫലപ്രദമായ പ്രതിരോധമരുന്ന് കണ്ടത്തിയിട്ടില്ല. 
  • 1947-ൽ ഉഗാണ്ടയിൽ മഞ്ഞപ്പനിയെക്കുറിച്ച് ഗവേഷണം നടത്തിയിയിരുന്ന ശാസ്ത്രജ്ഞരാണ് സിക്ക വൈറസ് രോഗം ആദ്യമായി കണ്ടെത്തിയത്.
  • 2021ൽ കേരളത്തിൽ തിരുവനന്തപുരത്ത് ആദ്യമായി 13 പേരിൽ സിക്ക വൈറസ് രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടു.

Related Questions:

എയിഡ്സിനു കാരണമായ HIV മനുഷ്യശരീരത്തിൽ പ്രവേശിച്ചാൽ താഴെ പറയുന്ന ഏതൊക്കെ പ്രവർത്തനങ്ങൾ നടക്കുന്നു ? 

1) ലിംഫോസൈറ്റുകളുടെ എണ്ണം ഗണ്യമായി കൂടുന്നു. 

2) രോഗപ്രതിരോധശേഷി കുറയുന്നു. 

3) രോഗപ്രതിരോധശേഷി കൂടുന്നു. 

4) ലിംഫോസൈറ്റുകളുടെ എണ്ണം ഗണ്യമായി കുറയുന്നു.

താഴെ തന്നിരിക്കുന്നവയിൽ നിന്നും ശരിയായ ജോഡി കണ്ടെത്തുക.

ഒരു ബാക്‌ടീരിയ രോഗമല്ലാത്തതേത്?

ക്ഷയരോഗം ഉണ്ടാക്കുന്ന ബാക്ടീരിയ ഏത് ആകൃതിയിൽ കാണപ്പെടുന്നു?

ഇവയിൽ ഏതാണ് റിട്രോ വൈറസ് മൂലമുണ്ടാകുന്നത് ?