Question:

ഒരു ഹൗസിങ് സൊസൈറ്റിയിലെ 2750 ആൾക്കാരിൽ, ഒരാൾക്കു ഒരു ദിവസം 100 ലിറ്റർ വെള്ളം വീതം വേണ്ടി വരും. ഒരു കുഴൽ ആകൃതിയിൽ ഉള്ള ജലസംഭരണിയുടെ ഉയരം 7 മീറ്റർ ഉം വ്യാസം10 മീറ്ററും ഉം ആണെങ്കിൽ അതിലെ ജലം എത്ര നാളത്തേക്ക് ഉണ്ടാകും?

A4 ദിവസം

B3 ദിവസം

C2 ദിവസം

D1 ദിവസം

Answer:

C. 2 ദിവസം

Explanation:

ഒരാൾക്കു ഒരു ദിവസം 100 ലിറ്റർ വെള്ളം വീതം വേണ്ടി വരും, 2750 പേർക്കും കൂടി ഒരു ദിവസം വേണ്ടിവരുന്ന വെള്ളം =2750×100=275000 L കുഴൽ ആകൃതിയിൽ ഉള്ള ജലസംഭരണിയുടെ (Cylinder) സംഭരണശേഷി വ്യാപ്തത്തിനു തുല്യമാണ് വൃത്തസ്തംഭത്തിന്റെ ( Cylinder) വ്യാപ്തം = πr²h വ്യാസം = 10 ആരം = r = 10/2 = 5 m ഉയരം = h = 7 m സംഭരണശേഷി = π × 5 × 5 × 7 = 22/7 × 5 × 5 × 7 = 550 m³ = 550 × 1000 = 550000 L [1 m³ = 1000 L] 550000 L / 275000 L = 2 ദിവസം


Related Questions:

ഒരു ചതുരക്കട്ടയുടെ നീളം, വീതി, ഉയരം ഇവ തമ്മിലുള്ള അംശബന്ധം 4:2:5. വ്യാപ്തം 2560 ഘനസെന്റിമീറ്റർ ആയാൽ ഉയരം എത്ര ?

ഒരു സമചതുരത്തിൽ വികർണ്ണത്തിൻറെ നീളം 6 സെ.മീ ആയാൽ പരപ്പളവ് കാണുക ?

ദീർഘ ചതുരാകൃതിയിലുള്ള ഒരു മൈതാനത്തിന്റെ നീളം 30 മീറ്ററും വീതി 20 മീറ്ററും. ഇതിനു ചുറ്റും1 മീറ്റർ വീതിയിൽ ഒരു നടപ്പാത ഉണ്ട്. എങ്കിൽ നടപ്പാതയുടെ പരപ്പളവ് എത്ര ?

രണ്ട് ഘനങ്ങളുടെയും ഉപരിതല വിസ്തീർണ്ണത്തിന്റെ അനുപാതം 81 ∶ 121 ആണെങ്കിൽ, ഈ രണ്ട് ഘനങ്ങളുടെയും വ്യാപ്തത്തിന്റെ അനുപാതം കണ്ടെത്തുക.

15 സെൻറീമീറ്റർ നീളവും 13 സെൻറീമീറ്റർ വീതിയും 12 സെൻറീമീറ്റർ കനവുമുള്ള ഉള്ള ഒരു തടിക്കഷണം. അതിൽ നിന്നും മുറിച്ചെടുക്കാവുന്ന ഏറ്റവും വലിയ സമചതുരക്കട്ടയുടെ വ്യാപ്തം എത്ര?