Question:

ഒരു പരീക്ഷയിൽ, ശരിയായ ഉത്തരത്തിന് 4 മാർക്കും തെറ്റായ ഉത്തരത്തിന് −2 മാർക്കും ലഭിക്കും. എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകി ആശ 26 മാർക്ക് നേടി.ആശയ്ക്ക് 9 ഉത്തരങ്ങളാണ് ശരിയായത് . വരുണും എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകി, അഞ്ച് ശരിയുത്തരങ്ങൾ നൽകി 2 മാർക്ക് നേടി. എത്ര ചോദ്യങ്ങൾക്ക് ആണ് ഓരോരുത്തരും തെറ്റായ ഉത്തരം നൽകിയത്?

A10,8

B5,9

C9,18

D4,10

Answer:

B. 5,9

Explanation:

ആശ 9 ഉത്തരങ്ങൾ ശരിയായി നൽകി 26 മാർക്ക് നേടി തെറ്റിച്ച ഉത്തരങ്ങളുടെ എണ്ണം 'x' ആണെങ്കിൽ 9(4) + x(−2) = 26 −2x = 26 − 36 x = 5 വരുൺ 5 ശരിയുത്തരങ്ങൾ നൽകി 2 മാർക്ക് നേടി, തെറ്റിച്ച ഉത്തരങ്ങളുടെ എണ്ണം 'y' ആണെങ്കിൽ, 5(4) + y(−2) = 2 −2y = 2 − 20 y = 9


Related Questions:

((a + b) :(b + c)) :(c + a) = (6 : 7) : 8 ഉം (a + b + c) = 14 ഉം ആണെങ്കിൽ c യുടെ മൂല്യം

അനുവിൻ്റെ അച്ഛൻ്റെ വയസ്സ് അനുവിൻ്റെ വയസ്സിൻ്റെ നാലു മടങ്ങാണ്. അനുവിൻ്റെ വയസ്സിൻ്റെ മൂന്നിലൊന്നാണ് അനുവിൻ്റെ അനിയത്തിയുടെ പ്രായം. അനിയത്തിക്ക് 3 വയസ്സ് ആണെങ്കിൽ അനുവിൻ്റെ അച്ഛൻ്റെ വയസ്സ് എത്ര ?

മണലും സിമൻറും 4:1 എന്ന അംശബന്ധത്തിൽ ചേർത്ത് കോൺക്രീറ്റ് ഉണ്ടാക്കണം. 40 ചാക്ക് സിമൻറിന് എത്ര ചാക്ക് മണൽ ചേർക്കണം ?

പത്തുകൊല്ലം മുൻപ് B യ്ക്ക് C യുടെ പത്തു മടങ്ങു വയസ്സായിരുന്നു.B യുടെയും C യുടെയും ഇപ്പോഴത്തെ പ്രായത്തിന്റെ അംശബന്ധം 4 :1 ആയാൽ B യുടെ ഇപ്പോഴത്തെ പ്രായം എത്ര?

ഒരു ത്രികോണത്തിലെ കോണുകളുടെ അംശബന്ധം 2:3:4 ആയാൽ വലിയ കോണിൻറെ അളവ് എന്ത്?