Question:

ഇന്ത്യയില്‍ മണ്‍സൂണിന്റെ പിന്‍വാങ്ങല്‍ കാലം അനുഭവപ്പെടുന്നത് ?

Aആഗസ്റ്റ്-സെപ്റ്റംബര്‍

Bഫെബ്രുവരി-മാര്‍ച്ച്

Cഒക്ടോബര്‍-നവംബര്‍

Dഡിസംബര്‍-ജനുവരി

Answer:

C. ഒക്ടോബര്‍-നവംബര്‍

Explanation:

  •  വടക്കു -കിഴക്കൻ  മൺസൂൺ  കാലം  ഒക്ടോബർ മുതൽ നവംബർ വരെ  അനുഭവപ്പെടുന്നു .
  • ഉത്തരായന  കാലത്ത്  വടക്കോട്ട്  മുന്നേറിയ മൺസൂൺ , ദക്ഷിണായന  കാലാരംഭത്തോടെ  തെക്കോട്ട്  നീങ്ങുന്നു. ഇതാണ്  മൺസൂണിൻ്റെ പിൻവാങ്ങൽ  കാലം. 
  • ഇക്കാലത്ത് ബംഗാൾ ഉൾക്കടലിൽ രൂപം കൊള്ളുന്ന  ന്യൂനമർദ്ദത്തിലേയ്ക്ക്  വടക്കു ഭാഗത്തു  നിന്നുള്ള  വായു  ആകർഷിക്കപ്പെടുന്നു. കടലിലേയ്ക്ക്  കടക്കുന്നതോടെ  നീരാവിയെ  വലിച്ചെടുക്കുന്ന  ഈ  കാറ്റ്  കിഴക്കൻ  തീരത്തേയ്ക്ക്   ആഞ്ഞടിക്കുന്നു. ഈ  കാലങ്ങളിൽ  ബംഗാൾ  ഉൾക്കടലിൽ  രൂപം കൊളളുന്ന  ലഘുമർദ്ദമേഖല   ചക്രവാതങ്ങൾക്കു  കാരണമാകുന്നു. 
  •  ഇവ  ഇന്ത്യയുടെ കിഴക്കൻ തീരങ്ങളിൽ  വൻ നാശനഷ്‌ടങ്ങൾ  വരുത്തിവയ്ക്കുന്നു 

Related Questions:

ഇന്ത്യയിലെ ഏക അഗ്നിപർവ്വതമായ ' ബാരൺ ' സ്ഥിതി ചെയ്യുന്നത് ?

ചണ്ഡിഗഡ് നഗരം രൂപകല്‍പ്പന ചെയ്ത ശില്‍പി ആരാണ് ?

മധ്യപ്രദേശിലെ പന്നയിലെ ഖനികൾ എന്തിന്റെ ഉൽപാദനത്തിനാണ് പ്രസിദ്ധം ?

ഇന്ത്യയിൽ ഉഷ്ണകാലം അനുഭവപ്പെടുന്നത് ?

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ഏഴ് രാജ്യങ്ങൾ ഇന്ത്യയുമായി കര അതിർത്തി പങ്കിടുന്നു.

2.ഇന്ത്യയുമായി ഏറ്റവും കൂടുതൽ കര അതിർത്തി പങ്കിടുന്ന രാജ്യം ബംഗ്ലാദേശ് ആണ്.

3.മാലിദ്വീപ് ആണ് ഇന്ത്യയുമായി കര അതിർത്തി പങ്കിടുന്ന ഏറ്റവും ചെറിയ രാജ്യം.