Question:

1793 ജൂലൈയിൽ ഫ്രാൻസിലെ ആഭ്യന്തരകാര്യങ്ങൾ നിയന്ത്രിക്കാൻ വേണ്ടി ആരുടെ നേതൃത്വത്തിലാണ് പൊതു സുരക്ഷാ കമ്മിറ്റി രൂപീകരിച്ചത് ?

Aവോൾട്ടയർ

Bഅന്റോയിനെറ്റ്

Cറൂസോ

Dറോബിസ്പിയർ

Answer:

D. റോബിസ്പിയർ

Explanation:

മാക്സിമിലിയൻ റോബസ്പിയർ

  • ഫ്രഞ്ച് വിപ്ലവത്തിന് ശേഷം ഫ്രാൻസ് ഭരിച്ച ഭരണാധികാരികളിലൊരാൾ 
  • മാക്സിമില്യൺ ഫ്രാൻക്സോവ മാരി ഇസിഡോറെ ഡെ റോബസ്പിയർ എന്ന് പൂർണ നാമം
  • ഇദ്ദേഹത്തിൻറെ ഭരണകാലമാണ് ഫ്രാൻസിൽ ഭീകരവാഴ്ചയുടെ കാലം എന്ന് അറിയപ്പെടുന്നത്.

ഭീകരവാഴ്ച (Reign of Terror)

  • ഫ്രഞ്ച് വിപ്ലവാനന്തരം 1793 ജൂലൈയിൽ ഫ്രാൻസിൻ്റെ ആഭ്യന്തരകാര്യങ്ങൾ നിയന്ത്രിക്കുന്നതിനായി റോബിസ്‌പിയറുടെ നേതൃത്വത്തിൽ ഒരു പൊതുസുരക്ഷാ കമ്മിറ്റി രൂപീകരിച്ചു.
  • മിറാബോ, ഡാൻടൻ തുടങ്ങിയവർ ഇതിലെ അംഗങ്ങളായിരുന്നു.
  • ശത്രുക്കളെന്നു തോന്നിയ എല്ലാവരെയും അവർ ഗില്ലറ്റിൻ എന്ന യന്ത്രമുപയോഗിച്ച് നിഷ്‌കരുണം വധിച്ചു.
  • നിരവധി പ്രഭുക്കന്മാരും പുരോഹിതന്മാരും ഇതിന് ഇരയായി. 
  • ലൂയി പതിനാറാമനും ഭാര്യ മേരി അന്റേറോയിനറ്റും ഗില്ലറ്റിന് ഇരയായവരിൽ ഉൾപ്പെടുന്നു.
  • അവസാനം റോബിസ്‌പിയറും ഗില്ലറ്റിന് ഇരയായി.
  • 1794 ജൂലൈ വരെ നീണ്ടുനിന്ന ഈ ഭരണമായിരുന്നു ഭീകരവാഴ്‌ച എന്നറിയപ്പെട്ടത് . 

Related Questions:

ഫ്രഞ്ച് വിപ്ലവത്തിന്റെ ഓർമക്കായി ടിപ്പു സുൽത്താൻ എവിടെയാണ് "സ്വാതന്ത്ര്യത്തിന്റെ മരം" നട്ടത് ?

വാട്ടർലൂ യുദ്ധം നടന്ന വർഷം ?

' രക്തരൂക്ഷിതമായ ഞായറാഴ്ച്ച ' ഏത് വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

' ബോക്സർ കലാപം ' നടന്ന വർഷം ഏതാണ് ?

ഗവർണമെന്റിന്റെ നിയമനിർമാണം, കാര്യനിർവ്വഹണം, നീതിന്യായം എന്നി വിഭാഗങ്ങളായി തിരിക്കണമെന്നു വാദിച്ചത് താഴെ പറയുന്നതിൽ ആരാണ് ?