Question:

ആധുനിക പീരിയോഡിക് ടേബിളിൽ അലസവാതകങ്ങൾ ഏത് ഗ്രൂപ്പിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്?

Aഗ്രൂപ്പ് 1

Bഗ്രൂപ്പ് 6

Cഗ്രൂപ്പ് 14

Dഗ്രൂപ്പ് 18

Answer:

D. ഗ്രൂപ്പ് 18

Explanation:

  • ഉല്‍കൃഷ്ട വാതകങ്ങളെ പൊതുവെ അലസവാതകങ്ങള്‍ എന്നാണ് വിളിക്കുന്നത്. ഇതുമാത്രമല്ല, വിശിഷ്ട വാതകങ്ങളെന്നും , നിഷ്‌ക്രിയ വാതകങ്ങളെന്നും വിളിക്കാറുണ്ട്.
  • ആവര്‍ത്തനപ്പട്ടികയിലെ പതിനെട്ടാം ഗ്രൂപ്പിലെ ആദ്യത്തെ ആറ് മൂലകങ്ങളായ ഹീലിയം, നിയോണ്‍, ആര്‍ഗോണ്‍, ക്രിപ്റ്റോണ്‍, സെനോണ്‍, റഡോണ്‍ എന്നിവയാണ് ഇവര്‍.
  • സ്‌കോട്ടിഷ് ശാസ്ത്രജ്ഞന്‍ വില്യം റാംസേയാണ് അലസവാതകങ്ങളുടെ പിതാവ്.
  • ഇവയെ നിഷ്‌ക്രിയമാക്കുന്നത് സംയോജക ഇലക്ട്രോണ്‍ വിന്യാസമാണ്. അതായത് ഇവയുടെ സംയോജകത പൂജ്യമാണ്.
  • നിഷ്‌ക്രിയ വാതകങ്ങളായതുകൊണ്ട് ഇവ സ്വതന്ത്രാവസ്ഥയില്‍ സ്ഥിതി ചെയ്യുന്നു . അതുകൊണ്ടുതന്നെ മറ്റു മൂലകങ്ങളുമായും, സംയുക്തങ്ങളുമായും വളരെ വിരളമായേ ഇവ രാസപ്രവര്‍ത്തനത്തിലേര്‍പ്പെടുകയുള്ളൂ.
  • ഇവര്‍ക്ക് പ്രത്യേകിച്ച് നിറമോ, മണമോ, രുചിയോ ഇല്ല.

Related Questions:

How many elements were present in Mendeleev’s periodic table?

മെൻഡലിയേവ് പിരിയോഡിക് ടേബിളിൽ മൂലകങ്ങളെ അവയുടെ ഏത് ഗുണത്തിന്റെ അടിസ്ഥാനത്തിലാണ് ക്രമീകരിച്ചിരിക്കുന്നത് ?

The most electronegative element in the Periodic table is

ലെഡ് ലോഹം ആവർത്തന പട്ടികയിൽ ഏത് കുടുംബത്തിൽ പെടുന്നു ?

ആധുനിക ആവർത്തന പട്ടികയിൽ S ബ്ലോക്ക് മൂലകങ്ങളേയും Pബ്ലോക്ക് മൂലകങ്ങളേയും പൊതുവായി _____ എന്നുപറയുന്നു ?