വിദ്യാഭ്യാസ അവകാശം ഉൾപ്പെടുത്തിയിട്ടുള്ളത് ഭരണഘടനയുടെ ഏത് അനുഛേദത്തിലാണ് ?
Read Explanation:
വിദ്യാഭ്യാസ അവകാശ നിയമം
- ആർട്ടിക്കിൾ 21A യുടെ ചുവടുപിടിച്ച് പാർലമെൻറ് പാസാക്കിയ നിയമം-വിദ്യാഭ്യാസ അവകാശ നിയമം
- വിദ്യാഭ്യാസ അവകാശ നിയമം പാർലമെൻറ് പാസാക്കിയ വർഷം- 2009 ആഗസ്റ്റ് 26
- വിദ്യാഭ്യാസ അവകാശ നിയമം നിലവിൽ വന്നത്- 2010 ഏപ്രിൽ 1
- വിദ്യാഭ്യാസ അവകാശ ഭേദഗതി ബിൽ പാർലമെൻറ് പാസാക്കിയത്- 2019 ജനുവരി 3 ( പ്രസിഡൻറ് ഒപ്പുവച്ചത്- 2019 ജനുവരി 10)
- വിദ്യാഭ്യാസം മൗലികാവകാശമാക്കി മാറ്റിയപ്പോൾ ഭരണഘടനയിൽ കൂട്ടിച്ചേർത്ത അനുച്ഛേദം- 21A
- ആറു വയസ്സ് മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം മൗലികാവകാശമാക്കി മാറ്റിയ ഭരണഘടന ഭേദഗതി- 86-ാം ഭേദഗതി 2002