Question:

'കറുത്ത പശു 'എന്ന വാക്യം ഏത് വിഭാഗത്തിൽപ്പെടുന്നു ?

Aഭേദകം

Bസന്ധി

Cവിഭക്തി

Dസമാസം

Answer:

A. ഭേദകം

Explanation:

ഭേദകം 

  • എന്തിൻ്റെയെങ്കിലും പ്രത്യേകഗുണത്തെ കാണിക്കുന്നതാണ് ഭേദകം .
  • ഏതു പദത്തെ വിശേഷിപ്പിക്കുന്നുവോ അത് വിശേഷ്യം .എന്തുകൊണ്ട് വിശേഷിപ്പിക്കുന്നുവോ അത് വിശേഷണം .'നന്നായി പാടി 'എന്നതിൽ 'നന്നായി 'വിശേഷണവും 'പാടി 'എന്നത് വിശേഷ്യവുമാണ് .

ഭേദകം 3 വിധം

  1. നാമവിശേഷണം  
  2. ക്രിയാവിശേഷണം 
  3. വിശേഷണ / വിശേഷണം 
  • നാമത്തെ വിശേഷിപ്പിക്കുന്നത് നാമവിശേഷണം .
  • വിശേഷ്യം നാമം .
  • ഉദാ :സമർത്ഥനായ ബാലൻ ,കറുത്ത കുതിര ,വെളുത്ത പശു .

     


Related Questions:

നാമവിശേഷണത്തിന്റെ മറ്റൊരു പേര്

'ചുവന്ന പൂവ് 'എന്തിനു ഉദാഹരണം ആണ്