Question:

ലോകത്തിലെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശു ജനിച്ചത് ഏത് രാജ്യത്താണ്?

Aഅമേരിക്ക

Bകാനഡ

Cഇംഗ്ലണ്ട്

Dഓസ്ട്രേലിയ

Answer:

C. ഇംഗ്ലണ്ട്

Explanation:

ടെസ്റ്റ് ട്യൂബ് ശിശു

  • ബാഹ്യ ബീജസങ്കലനത്തിലൂടെ ജനിക്കുന്ന കുഞ്ഞുങ്ങൾ - ടെസ്റ്റ് ട്യൂബ് ശിശുകൾ
  •  ടെസ്റ്റ് ട്യൂബ് ശിശുവിനെ വികസിപ്പിച്ചെടുക്കുന്ന സാങ്കേതിക വിദ്യ- ഇൻവിട്രോ ഫെർട്ടിലൈസേഷൻ (IVF)
  • ടെസ്റ്റ് ട്യൂബ് ശിശുവിനെ വികസിപ്പിച്ചെടു ക്കുന്ന സാങ്കേതിക വിദ്യ കണ്ടെത്തിയ ശാസ്ത്രജ്ഞർ- റോബർട്ട് ജി. എഡ്വേർഡ്, ചാട്രിക് സ്റ്റെപ്‌റ്റോ
  • 2010 - ലെ വൈദ്യശാസ്ത്ര നൊബേൽ സമ്മാനം നേടിയത് -റോബർട്ട് ജി. എഡേർഡ്
  • ലോകത്തിലെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശു - ലൂയിസ് ബ്രൗൺ (1978 ജൂലൈ 25, ഇംഗ്ലണ്ട്)

Related Questions:

വാസക്ടമിയെ സംബന്ധിച്ച് ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?

സസ്തനികളുടെ വൃഷണത്തെക്കുറിച്ച് ഇനിപ്പറയുന്നവയിൽ ഏതാണ് ശരി?

ബാർത്തോളിൻ ഗ്രന്ഥികൾ സ്ഥിതി ചെയ്യുന്നു എവിടെ ?

അണ്ഡാശയത്തിൽ ദ്വിതീയ പക്വത സംഭവിക്കുന്നു എവിടെ ?

Ru-486 എന്ന മരുന്ന് എന്തിന് ഉപയോഗിക്കുന്നു ?