Question:

ജാനകിക്കാട് ഇക്കോ ടൂറിസം സ്ഥിതിചെയ്യുന്ന ജില്ല?

Aകോഴിക്കോട്

Bകാസർഗോഡ്

Cവയനാട്

Dപാലക്കാട്

Answer:

A. കോഴിക്കോട്

Explanation:

  • മരുതോങ്കര പഞ്ചായത്തിൽ കുറ്റ്യാടി പുഴയുടെ തീരത്തു സ്ഥിതി ചെയ്യുന്ന കാടാണ്‌ ജാനകിക്കാട്
  • വി.കെ. കൃഷ്ണമേനോ‍ന്റെ സഹോദരി ജാനകി അമ്മയുടെ പേരിൽ അറിയപ്പെടുന്നു
  • ഏകദേശം 113 ഹെക്ടർ വിസ്തീർണ്ണമാണ് ജാനകി കാടിനുള്ളത്
  • കുറ്റ്യാടിയിലെ ‍ജാനകികാട് കേരള വനം വകുപ്പിന്റെയും ജാനകികാട് വനം സംരക്ഷണസമിതിയുടേയും നേത്യത്വത്തിൽ എക്കോ ടൂറിസം പദ്ധതിയായി നടത്തി വരുന്നുണ്ട്
  • ഈ പദ്ധതി 2008 ജനുവരി 14-ൻ വനം വകുപ്പ് മന്ത്രി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു

Related Questions:

അഷ്ടമുടി കായലിന്റെ സൗന്ദര്യം ആസ്വദിക്കാനും സാമ്പ്രാണിക്കൊടിയിലെ കണ്ടൽക്കാടുകൾ സന്ദർശിക്കുന്നതിനും കുറഞ്ഞ ചെലവിൽ സുരക്ഷിത യാത്ര ഒരുക്കി ബോട്ട് സർവിസുകൾ വിപുലപ്പെടുത്തുന്നതിനായി ആവിഷ്കരിച്ച പദ്ധതിയുടെ ഭാഗമായി പ്രവർത്തനം ആരംഭിക്കുന്ന ടൂറിസം ബോട്ടിന്റെ പേരെന്താണ് ?

വേൾഡ് ടൂറിസം ഓർഗനൈസേഷന്റെ ' ടൂറിസം ഫോർ ഇൻക്ലൂസീവ് ഗ്രോത്ത് ' എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി നടപ്പിലാക്കുന്ന സ്ട്രീറ്റ് ടൂറിസം പദ്ധതി കേരളത്തിലെ എത്ര കേന്ദ്രങ്ങളിലാണ് നടപ്പിലാക്കുന്നത് ?

കേരളത്തിലെ ആദ്യ ഇക്കോ ടുറിസം പദ്ധതി തെന്മലയിൽ ആരംഭിച്ച വർഷം ഏത് ?

2023 ഫെബ്രുവരിയിൽ ഓട്ടോ ഡ്രൈവർമാരെ ടൂറിസം അംബാസഡർമാരാക്കുക എന്ന ലക്ഷ്യത്തോടെ കേരള ടൂറിസം വകുപ്പ് ആരംഭിച്ച പദ്ധതി ഏതാണ് ?

കേരള ടൂറിസത്തിൻ്റെ ഔദ്യോഗിക "വാട്ട്സ്ആപ്പ് ചാറ്റ്" ഏത് പേരിൽ അറിയപ്പെടുന്നു ?