പാലക്കാട് ജില്ലയിൽ മലമ്പുഴ എന്ന സ്ഥലത്താണ് മലമ്പുഴ ഡാം സ്ഥിതി ചെയ്യുന്നത്. തെക്കേ ഇന്ത്യയിലെ ജലസേചനത്തിനായുള്ള ഏറ്റവും വലിയ ജല സംഭരണിയാണ് 1955 നിർമിക്കപ്പെട്ട മലമ്പുഴ അണക്കെട്ട്. മലമ്പുഴ അണക്കെട്ടിന് അനുബന്ധമായി വിനോദസഞ്ചാരവകുപ്പ് പരിപാലിക്കുന്ന പ്രകൃതി സുന്ദരമായ ഒരു ഉദ്യാനമാണ് "കേരളത്തിന്റെ വൃന്ദാവനം" എന്നറിയപ്പെടുന്ന മലമ്പുഴ ഉദ്യാനം.