App Logo

No.1 PSC Learning App

1M+ Downloads

യക്ഷഗാനം' എന്ന കലാരൂപം ഏറ്റവും കൂടുതൽ പ്രചാരത്തിലുള്ള കേരളത്തിലെ ജില്ല ഏത്?

Aകോഴിക്കോട്

Bകണ്ണൂര്‍

Cകാസര്‍ഗോഡ്

Dകൊല്ലം

Answer:

C. കാസര്‍ഗോഡ്

Read Explanation:

ഇന്ത്യയിലെ കർണാടക സംസ്ഥാനത്തിലെ ഒരു നാടോടി കലാരൂപമാണ് യക്ഷഗാനം. കർണാടകത്തിലെ തീരപ്രദേശങ്ങളാണ് യക്ഷഗാനത്തിന്റെ കേന്ദ്രം. കേരളത്തിന്റെ തനത് നൃത്തകലയായ കഥകളിയുമായി നല്ല സാമ്യമുള്ള കലാവിശേഷമാണ് “ബയലാട്ടം” എന്നു കൂടി അറിയപ്പെടുന്ന “യക്ഷഗാനം”. കർണ്ണാടകത്തിലെ ഉത്തര കന്നഡ, ഷിമോഗ, ഉഡുപ്പി, ദക്ഷിണ കന്നഡ എന്നീ ജില്ലകളിലും, കേരളത്തിലെ കാസർഗോഡ് ജില്ലയിലും യക്ഷഗാനം പ്രചാരത്തിലുണ്ട്. വൈഷ്ണവഭക്തിയാണ് മുഖ്യപ്രചോദനം. ഭക്തിയും മതാചാര‍ങ്ങളും സാധാരണക്കാരിലേക്കു പകരുന്ന കലാമാധ്യമമായാണ് യക്ഷഗാനം പ്രചാരം നേടിയത്. നാനൂറോളം വർഷത്തെ പഴക്കം ഈ നൃത്തരൂപത്തിനുണ്ട്. നൃത്തവും അഭിനയവും സാഹത്യവും സംഗീതവുമെല്ലാം ചേർന്ന യക്ഷഗാനം കാസർഗോഡു മുതൽ വടക്കോട്ടുള്ള കൊങ്കൺ തീരങ്ങളിൽ ചിലേടത്താണ് ഇപ്പോഴുമുള്ളത്. കാസർകോഡ് ജനിച്ച പാർത്ഥി സുബ്ബയാണ് യക്ഷഗാനത്തിന്റെ പിതാവ് എന്ന് പറയപ്പെടുന്നു


Related Questions:

രാജ്യത്തെ ആദ്യ പ്ലാസ്റ്റിക് മാലിന്യമുക്ത ജില്ല :

വയനാട് ജില്ല രൂപീകൃതമായത് ഏത് വർഷം ?

കേരളത്തിൽ ഏറ്റവും കടുതൽ ജനസംഖ്യയുള്ള ജില്ല ഏത്?

കേരളത്തിലെ ആദ്യ ഷൂട്ടിംഗ് അക്കാഡമി നിലവിൽ വരുന്നത് ഏത് ജില്ലയിൽ?

In which year Kasaragod district was formed?