Question:

കൂടംകുളം ആണവവൈദ്യുത നിലയം തമിഴ്നാട്ടിലെ ഏതു ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്?

Aതൂത്തുക്കുടി

Bതിരുനെൽവേലി

Cതിരുപ്പൂർ

Dതിരുച്ചിറപ്പള്ളി

Answer:

B. തിരുനെൽവേലി

Explanation:

🔹 തമിഴ്‌നാട്ടിലെ തിരുനെൽ‌വേലി ജില്ലയിലുള്ള ആണവനിലയമാണ് കൂടംകുളം ആണവനിലയം. 🔹 1988 ൽ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും സോവിയറ്റ് പ്രസിഡന്റ് മിഖായേൽ ഗോർബച്ചോവും തമ്മിൽ നടന്ന കരാറിലാണ് ഇതുമായി ബന്ധപ്പെട്ട ആദ്യ നയരേഖ രൂപപ്പെടുന്നത്. 🔹 2001-ൽ വിശദമായ പദ്ധതിരേഖയിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. 🔹 2013 ജൂലൈ 13-ന് പ്രവർത്തനം ആരംഭിച്ചു


Related Questions:

താല്‍ച്ചര്‍ തെര്‍മല്‍ പവര്‍ സ്റ്റേഷന്‍ ഏത് സംസ്ഥാനത്താണ്?

ഇന്ത്യയിലെ ആദ്യത്തെ ആണവ നിലയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?

റൂർക്കേല അയേൺ ആന്റ് സ്റ്റീൽ സിറ്റി വ്യവസായം ആരംഭിക്കാൻ ഇന്ത്യയെ സഹായിച്ച വിദേശ രാജ്യം ?

'ബോംബെ ഹൈ' ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?

നേപ്പാളിന്റെ സഹകരണത്തോടെയുള്ള ഇന്ത്യയുടെ ജലവൈദ്യുത പദ്ധതി ഏതാണ്?