Question:
എല്ലാ മേഖലകളിലും മുതൽ മുടക്കാനുള്ള സാമ്പത്തിക ശേഷി പൊതുമേഖലക്ക് കുറവായതിനാൽ അത് സാമ്പത്തിക മേഖലയെ പ്രതികൂലമായി ബാധിക്കുന്നത് ഏത് സമ്പദ്‌വ്യവസ്ഥയിലാണ് ?
Aമിശ്ര സമ്പദ്‌വ്യവസ്ഥ
Bമുതലാളിത്ത സമ്പദ്‌വ്യവസ്ഥ
Cസോഷ്യലിസ്റ്റ് സമ്പദ്‌വ്യവസ്ഥ
Dഗാന്ധിയൻ സമ്പദ്‌വ്യവസ്ഥ
Answer:
C. സോഷ്യലിസ്റ്റ് സമ്പദ്‌വ്യവസ്ഥ
Explanation:
സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥ (Socialist Economy)
- ഉല്‍പ്പാദനഘടകങ്ങളുടെ ഉടമസ്ഥാവകാശവും നിയന്ത്രണവും സര്‍ക്കാരിലോ സമുഹത്തിലോ നിക്ഷിപ്തമായിരിക്കുന്ന സമ്പദ്വ്യവസ്ഥയാണ് സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥ.
- സാമ്പത്തിക സമത്വം , ജനക്ഷേമം ലക്ഷ്യമാക്കിയുള്ള പ്രവർത്തനം എന്നിവ സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥയുടെ പ്രത്യേകതയാണ്.
- പൊതു ഉടമസ്ഥത മാത്രം നിലകൊള്ളുന്ന, സ്വകാര്യ സ്വത്തവകാശവും ,പാരമ്പര്യ സ്വത്തവകാശവും നിലനിൽക്കാത്ത സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥയിൽ സ്വകാര്യ സംരംഭകർക്ക് പ്രസക്തിയില്ല.
സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥയിൽ സര്‍ക്കാര്‍ നിയ്യന്തണത്തില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്ര ആസുത്രണ വിഭാഗമാണ് ഇവ തീരുമാനിക്കുന്നത് :
- എന്ത് ഉൽപാദിപ്പിക്കണം ?
- എങ്ങനെ ഉൽപാദിപ്പിക്കണം ?
- ആർക്ക് വേണ്ടി ഉൽപാദിപ്പിക്കണം?
സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥ കേന്ദ്രീകൃതമായ ആസൂത്രിത സമ്പദ് വ്യവസ്ഥ (Centrally Planned Economy) എന്ന പേരിലും അറിയപ്പെടുന്നു.