Question:

യൂണിവേഴ്‌സിറ്റി ഗ്രാൻറ്റ്സ് കമ്മീഷൻ (UGC) സ്ഥാപിതമായത് ഏത് പഞ്ചവത്സര പദ്ധതിയിലാണ് ?

Aഎട്ടാം പഞ്ചവത്സര പദ്ധതി

Bഅഞ്ചാം പഞ്ചവത്സര പദ്ധതി

Cമൂന്നാം പഞ്ചവത്സര പദ്ധതി

Dഒന്നാം പഞ്ചവത്സര പദ്ധതി

Answer:

D. ഒന്നാം പഞ്ചവത്സര പദ്ധതി

Explanation:

യൂണിവേഴ്സിറ്റി ഗ്രാൻറ്സ് കമ്മിഷൻ (UGC)

  • ഇന്ത്യയിലെ സർവകലാശാലാ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനും കാര്യക്ഷമമാക്കുന്നതിനുമായി സ്ഥാപിതമായി.
  • 1953 ഡിസം‌ബർ 28ന് മൗലാനാ അബ്ദുൾകലാം ആസാദ് ആണ് കമ്മീഷൻ ഉദ്ഘാടനം ചെയ്തത്.
  • യു.ജി.സി ഒരു സ്വയംഭരണ സ്ഥാപനമാണ്.
  • ചെയർമാനും വൈസ് ചെയർമാനും പത്ത് അംഗങ്ങളും അടങ്ങുന്നതാണ് ഭരണസമിതി.
  • കേന്ദ്രസർക്കാർ ആണ് ഇവരെ നിയമിയ്ക്കുന്നത്.
  • ചെയർമാന്റെ കാലാവധി 5 കൊല്ലവും വൈസ് ചെയർമാന്റെയും അംഗങ്ങളുടേയും കാലാവധി 3 വർഷവും ആണ്

കമ്മീഷൻ്റെ മുഖ്യ ലക്ഷ്യങ്ങൾ : 

  • സർവകലാശാലാവിദ്യാഭ്യാസം ഏകീകരിക്കുക
  • സർവകലാശാലകളിലെ ഗവേഷണസൗകര്യങ്ങൾ,മൂല്യനിർണ്ണയം,അദ്ധ്യാപനം എന്നിവയുടെ പരിശോധന നടത്തി ആവശ്യമായ സഹായങ്ങളും നിർദ്ദേശങ്ങളും നൽകി മെച്ചപ്പെടുത്തൽ
  • അടിസ്ഥാനവിദ്യാഭ്യാസ നിലവാരത്തിൽ അനിവാര്യമായ നിയമനിർമ്മാണം നടത്തുക
  • വിദ്യാഭ്യാസസമ്പ്രദായങ്ങളെ കാലാനുസൃതമായി പരിഷ്കരിക്കുക, ആവശ്യമായ ധനസഹായം നൽകുക
  • ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ തമ്മിൽ ബന്ധിപ്പിക്കുക.

Related Questions:

നാലാം പഞ്ചവത്സര പദ്ധതിയുടെ കാലാവധി ?

What as the prime target of the first five - year plan of India ?

ഇന്ത്യയുടെ ചില പഞ്ചവത്സരപദ്ധതികളുടെ പ്രധാന ലക്ഷ്യങ്ങൾ താഴെ കൊടുത്തിരിക്കുന്നു.അവയുടെ ആരോഹണ ക്രമം/കാലക്രമ പട്ടിക ഏതാണ് ?

(i) സമഗ്ര വളർച്ച

(ii) ദ്രുതഗതിയിലെ വ്യവസായവത്ക്കരണം 

(iii) കാർഷിക വികസനം

(iv) ദാരിദ്ര നിർമ്മാർജ്ജനം

Planning commission was replaced by ?

ദുർബല വിഭാഗങ്ങളുടെ ഉന്നമനത്തിന് ഊന്നൽ നൽകിയ പഞ്ചവത്സര പദ്ധതി ഏത് ?