Question:

പഞ്ചായത്തീരാജ് സംവിധാനങ്ങളെ ഏത് ലിസ്റ്റിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്?

Aയുണിയന്‍ ലിസ്റ്റ്

Bസ്റ്റേറ്റ് ലിസ്റ്റ്

Cകണ്‍കറന്‍റ് ലിസ്റ്റ്

Dശിഷ്ടാധികാരം

Answer:

B. സ്റ്റേറ്റ് ലിസ്റ്റ്

Explanation:

  • ഇന്ത്യൻ ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിൽ നൽകിയിരിക്കുന്ന 66 ഇനങ്ങളുടെ പട്ടികയാണ് സംസ്ഥാന ലിസ്റ്റ് (State List),
  • ഈ ലിസ്റ്റിൽ ഉൾപ്പെട്ട വിഷയങ്ങളിൽ സംസ്ഥാന സർക്കാറുകൾക്ക് മാത്രമാണ് നിയമനിർമ്മാണ അധികാരമുള്ളത്അസാധാരാണ സാഹചര്യങ്ങളിലൊഴികെ മറ്റെല്ലായ്പോഴും സംസ്ഥാനസർക്കാറിന് മാത്രം നിയമനിർമ്മാണം നടത്താൻ അധികാരമുള്ള വിഷയങ്ങളുടെ ലിസ്റ്റാണ് സംസ്ഥാന ലിസ്റ്റ്.
  • അടിയന്തരാവസ്ഥയുടെ സമയത്തും രാഷ്ട്രപതി ഭരണത്തിൻ കീഴിലും ഈ വിഷയങ്ങളിൽ നിയമനിർമ്മാണം നടത്താനുള്ള അധികാരം കേന്ദ്രത്തിലേക്ക് വന്നുചേരും.
  • നിലവിൽ 61 വിഷയങ്ങൾ ഈ ലിസ്റ്റിൻ കീഴിലുണ്ട്.
  • 1 ക്രമസമാധാനം
  • 2 പോലീസ്
  • 3 ഹൈക്കോടതിയിലെ ഉദ്യോഗസ്ഥരും ജീവനക്കാരും
  • 4 ജയിലുകൾ, ദുർഗുണപരിഹാരപാഠശാലകൾ അത്തരത്തിലുള്ള മറ്റു സ്ഥാപനങ്ങൾ
  • 5 തദ്ദേശ ഭരണകൂടങ്ങൾ
  • 6 പൊതു ആരോഗ്യവും ശുചിത്വവും
  • 7 തീർത്ഥാടനം
  • 8 മദ്യം
  • 9 വികലാംഗരുടെയും തൊഴിലില്ലാത്തവരുടെയും ദുരിതാശ്വാസം
  • 10 ശവകുടീരങ്ങളും ശ്മശാനങ്ങളും
  • 11 ഒഴിവാക്കപ്പെട്ടു
  • 12 ലൈബ്രറികൾ, മ്യൂസിയങ്ങൾ, മറ്റു സമാനസ്ഥാപനങ്ങൾ; ദേശീയപ്രാധാന്യമില്ലാത്ത ചരിത്രസ്മാരകങ്ങൾ, ചരിത്രരേഖകൾ
  • 13 റോഡുകൾ, പാലങ്ങൾ, ഫെറികൾ തുടങ്ങി ലിസ്റ്റ് I-ൽ പെടാത്ത വിനിമയമാർഗങ്ങൾ
  • 14 കൃഷിയും കാർഷികമേഖലയിലെ പഠനഗവേഷണങ്ങളും
  • 15 മൃഗങ്ങളുടെ രോഗങ്ങൾ തടയലും അവയുടെ സംരക്ഷണവും
  • 16 കന്നുകാലികളുടെ അതിക്രമങ്ങൾ തടയുക
  • 17 ജലവിതരണം
  • 18 ഭൂമി
  • 19 മത്സ്യബന്ധനം
  • 20 കോർട്ട്സ് ഏഫ് വാർഡ്സ്
  • 21 ധാതുഖനനത്തിൻമേലുള്ള നിയന്ത്രണങ്ങൾ
  • 22 വ്യവസായങ്ങൾ
  • 23 ഗ്യാസും ഗ്യാസ് വർക്കുകളും
  • 24 സംസ്ഥാനത്തിനുള്ളിലെ വാണിജ്യം
  • 25 ഉല്പന്നങ്ങളുടെ ഉല്പാദനവും വിതരണവും
  • 26വിപണിനിരക്കുകൾ
  • 27 ഒഴിവാക്കപ്പെട്ടു
  • 28 വായ്പയും വായ്പയിടപാടുകാരും
  • 29 സത്രങ്ങളും അവയുടെ നടത്തിപ്പും
  • 30 ലിസ്റ്റ് I-ൽ പെടാത്ത സ്ഥാപനങ്ങൾ
  • 31 വിനോദകേന്ദ്രങ്ങൾ: തിയേറ്ററുകൾ, നാടകശാലകൾ, കായികകേന്ദ്രങ്ങൾ
  • 32 ചൂതാട്ടവും വാതുവെപ്പും
  • 33 സംസ്ഥാനത്തെ പ്രവർത്തികൾ, ഭൂപ്രദേശം, കെട്ടിടങ്ങൾ
  • 34 ഒഴിവാക്കപ്പെട്ടു
  • 35 നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ്
  • 36 നിയമസഭാംഗങ്ങളുടെ വേതനം
  • 37 നിയമസഭാംഗങ്ങളുടെ സവിശേഷാധികാരങ്ങൾ
  • 38 സംസ്ഥാന മന്ത്രിമാരുടെ വേതനം
  • 41 പൊതു സർവീസുകൾ, പി എസ് സി
  • 42 സംസ്ഥാന പെൻഷൻ
  • 43 സംസ്ഥാനത്തിൻറെ പൊതുകടം
  • 44 ഉടമസ്ഥനില്ലാത്ത അമൂല്യ നിധിശേഖരം
  • 45 ഭൂനികുതി
  • 46 കാർഷിക വരുമാനത്തിന്മേൽ നികുതി
  • 47 കാർഷികഭൂമിയുടെ കൈമാറ്റം
  • 48 കാർഷിക ഭൂമിയുടെ കാര്യത്തിൽ എസ്റ്റേറ്റ് ഡ്യൂട്ടി
  • 49 ഭൂമിക്കും കെട്ടിടങ്ങൾക്കും മേലുള്ള നികുതി
  • 50 ധാതുക്കളുടെമേലുള്ള നികുതി
  • 51 ലഹരിവസ്തുക്കൾ
  • 52 ഒഴിവാക്കപ്പെട്ടു
  • 53 വൈദ്യുതി ഉപയോഗിക്കുന്നതിനും വിൽക്കുന്നതിനും മേലുള്ള നികുതി
  • 54 പത്രം ഒഴികെയുള്ള ചരക്കുകളുടെമേലുള്ള നികുതി
  • 55 പത്രങ്ങളിലും റേഡിയോയിലും വരുന്നതൊഴിച്ചുള്ള പരസ്യങ്ങളുടെ നികുതി
  • 56 റോഡ് വഴിയുള്ള ചരക്കു-ഗതാഗതങ്ങൾക്കുമേലുള്ള നികുതി
  • 57 വാഹനനികുതി
  • 58 മൃഗങ്ങളുടെയും ബോട്ടുകളുടെയും നികുതി
  • 59 ടോൾ 60 പ്രൊഫഷണൽ നികുതി
  • 61 കാപിറ്റേഷൻ നികുതി 62 ആഡംബര നികുതി
  • 63 ലിസ്റ്റ് I -ൽ ഉൾപ്പെടുന്ന വിഷയങ്ങളുടെ സ്റ്റാമ്പ് ഡ്യൂട്ടി
  • 64 ഈ ലിസ്റ്റിൽ പെടുന്ന വിഷയത്തിന്മേലുള്ള നിയമലംഘനങ്ങൾ
  • 65 സുപ്രീംകോടതി ഒഴികെയുള്ള കോടതികൾക്ക് ഈ ലിസ്റ്റിൽ പെടുന്ന വിഷയത്തിന്മേലുള്ള അധികാരങ്ങൾ
  • 66 കോടതികളിൽ കെട്ടുന്ന ഫീസൊഴികെ ഈ ലിസ്റ്റിൽ പെടുന്ന വിഷയത്തിന്മേലുള്ള എല്ലാ ഫീസുകളും

Related Questions:

‘കമ്മിറ്റി ഓൺ പഞ്ചായത്തീരാജ് ഇൻസ്റ്റിറ്റ്യഷൻസ്' എന്നറിയപ്പെടുന്നത്?

പഞ്ചായത്തീരാജിന്റെ പ്രവർത്തനങ്ങൾ നവീകരിക്കുന്നതിനുവേണ്ടി 1985-ൽ പ്ലാനിംഗ് കമ്മീഷൻ നിയമിച്ച കമ്മിറ്റി?

താഴെപ്പറയുന്നവയിൽ ത്രിതല പഞ്ചായത്ത് സംവിധാനത്തിൽ ഉൾപ്പെടാത്തത് ഏത് ?

ഇന്ത്യയിൽ പഞ്ചായത്തീരാജ് നിയമം നിലവിൽ വന്നത്?

Which schedule of the Indian Constitution is dealing with Panchayat Raj system?