Question:
സംസ്ഥാന നയത്തിന്റെ മൗലികാവകാശങ്ങളും മാർഗനിർദേശ തത്വങ്ങളും ഭരണഘടനയുടെ മനഃസാക്ഷിയെ രൂപപ്പെടുത്തിയെന്ന് ജസ്റ്റിസ് കെ. എസ്. ഹെഗ്ഡെ നിരീക്ഷിച്ചത് താഴെപ്പറയുന്ന ഏത് കേസിലാണ് ?
Aകേശവാനന്ദ ഭാരതി vs കേരള സംസ്ഥാനം
Bഎം. സി. മേത്ത VS യൂണിയൻ ഓഫ് ഇന്ത്യ
Cമോഹിനി ജെയിൻ vs കർണാടക സംസ്ഥാനം
Dഡി. കെ. ബസു vs വെസ്റ്റ് ബംഗാൾ സംസ്ഥാനം
Answer:
A. കേശവാനന്ദ ഭാരതി vs കേരള സംസ്ഥാനം
Explanation:
സ്വതന്ത്ര ഇന്ത്യയിലെ സുപ്രധാനമായ ഒരു ഭരണഘടനാ കേസ് ആണ് കേശവാനന്ദഭാരതി Vs സ്റ്റേറ്റ് ഓഫ് കേരള.
കാസർഗോഡിനു സമീപമുള്ള എടനീർ മഠത്തിന്റെ അധിപതി സ്വാമി കേശവാനന്ദഭാരതിയാണ് 1969-ൽ കേരളസർക്കാർ നടപ്പാക്കിയ ഭൂപരിഷ്കരണ നിയമത്തിനെതിരെ സുപ്രിം കോടതിയെ സമീപിച്ചത്.
സ്വത്തവകാശം മൗലികാവകാശമാണോ എന്ന തർക്കം ഈ കേസിൽ, പാർലമെന്റിന് ഭരണഘടന ഭേദഗതി ചെയ്യുവാനുള്ള അധികാരത്തെ സംബന്ധിച്ച പരിശോധനയായി പരിണമിച്ചു.
ഇന്ത്യയുടെ പാർലമെന്റിന് ഭരണഘടനാ ഭേദഗതിയാവാം, പക്ഷേ അത് ഭരണഘനയുടെ അടിസ്ഥാന സ്വഭാവത്തെ മാറ്റിമറിച്ചുകൊണ്ടാവരുത് എന്ന വിധിപ്രഖ്യാപനത്തിലേക്ക് സുപ്രീംകോടതി എത്തുകയും ചെയ്തതാണ് ഈ കേസിന്റെ സവിശേഷത.
68 ദിവസം നീണ്ടു നിന്ന വാദം നയിച്ചവരിൽ പ്രമുഖൻ നാനി പാൽഖിവാലാ ആയിരുന്നു. 13 സുപ്രിംകോടതി ജഡ്ജിമാരടങ്ങിയ ഭരണഘടനാ ബഞ്ചാണ് കേസ് കേട്ടത്
- എസ്.എം.സിക്ര
- ഹെഗ്‌ഡെ
- മുഖർജി
- ഷെഹ്‌ലത്ത്
- ഗ്രോവർ
- ജഗൻമോഹൻ റെഡ്ഡി
- ഖന്ന എന്നിവരാണ് കേസിലെ ഭൂരിപക്ഷ വിധി പ്രസ്താവിച്ചത്.
- റേ
- പലേക്കർ
- മാത്യു
- ബേഗ്
- ദ്വിവേദി
- ചന്ദ്രചൂഡ് എന്നിവർ വിയോജിച്ചു.